Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വികസിത ഭാരതവും വിനോദസഞ്ചാര മേഖലയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 06:05 am IST
in Article

ഗജേന്ദ്രസിങ് ഷെഖാവത്
കേന്ദ്ര സാംസ്‌കാരിക-വിനോദസഞ്ചാര മന്ത്രി

ഒരു ദശാബ്ദംമുമ്പ്, ഇന്ത്യന്‍ വിനോദസഞ്ചാരത്തിന് മറ്റ് രാജ്യങ്ങള്‍ക്ക് തുല്യമായി നിലകൊള്ളാന്‍ ബ്രാന്‍ഡ് അംബാസഡര്‍ ആവശ്യമാണെന്ന് കേള്‍ക്കുന്നത് വളരെ സാധാരണമായിരുന്നു. കേന്ദ്ര വിനോദസഞ്ചാര മന്ത്രിയെന്ന ചുമതല വഹിക്കവേ, കഴിഞ്ഞ ദശകത്തില്‍ ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു നേതാവ് പ്രധാനമന്ത്രിയെന്ന നിലയില്‍ മാത്രമല്ല, ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ഏറ്റവും വലിയ ആഗോള ബ്രാന്‍ഡ് അംബാസഡറായി മാറിയത് എങ്ങനെയെന്ന് എല്ലാവരും പറയുന്നത് കേട്ടു.

രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്‌ക്കും വികസനത്തിനുമായി സര്‍ക്കാര്‍ സര്‍വതോമുഖ സമീപനത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. ഏകദേശം 1,50,000 കിലോമീറ്റര്‍ റോഡ് ശൃംഖല സ്ഥാപിച്ചതിന്റെയും, അഞ്ഞൂറോളം പുതിയ വ്യോമപാതകളും ഏകദേശം 150 വിമാനത്താവളങ്ങളും വ്യോമ ഗതാഗതസൗകര്യം സൃഷ്ടിച്ചതിന്റെയും, അതിവേഗ വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിച്ചതിന്റെയും, നൂറോളം വിനോദസഞ്ചാര അടിസ്ഥാനസകര്യ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിന്റെയും ഫലമായി ഭാരതം 250 കോടി ആഭ്യന്തര വിനോദസഞ്ചാര സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി. 2014-ല്‍ കണക്കാക്കിയ 128 കോടി ആഭ്യന്തര വിനോദസഞ്ചാര സന്ദര്‍ശനങ്ങളുടെ ഇരട്ടിയോളമാണിത്.

രാഷ്‌ട്രത്തിന്റെ ആഗോള പ്രതിനിധി എന്ന നിലയില്‍, ഭാരതത്തിന്റെ അത്ഭുതങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. രാജ്യത്തുടനീളമുള്ള 60 വ്യത്യസ്ത ഇടങ്ങളില്‍ യോഗങ്ങള്‍ നടത്തി.ലോകം പര്യവേക്ഷണം ചെയ്യുന്നതിനുമുമ്പ് നമ്മുടെ രാജ്യം പര്യവേക്ഷണം ചെയ്യാനും കണ്ടെത്താനും ‘ദേഖോ അപ്‌നാ ദേശ്’ പദ്ധതിയിലൂടെ അദ്ദേഹം രാജ്യത്തെ പ്രചോദിപ്പിച്ചു. നമ്മുടെ മനസ്സില്‍ ശുചിത്വത്തിന്റെ പ്രാധാന്യം സന്നിവേശിപ്പിക്കുന്നതിലൂടെ, ഉത്തരവാദിത്വ വിനോദസഞ്ചാരബോധം നമ്മില്‍ സൃഷ്ടിക്കുന്നത് ഉറപ്പാക്കി. ഭാരതത്തിലേക്കുള്ള യാത്ര എത്രമാത്രം അവിസ്മരണീയമാകുമെന്നതില്‍ വിദേശ സുഹൃത്തുക്കളിലും പരിചയക്കാരിലും അവബോധം വളര്‍ത്തി, ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ അംബാസഡര്‍മാരാകുന്നതില്‍ ഭാഗമാകാന്‍ അദ്ദേഹം ആഗോള ഇന്ത്യന്‍ പ്രവാസികളെ നിരന്തരം ഓര്‍മിപ്പിക്കുന്നു. സമൂഹമാധ്യമത്തില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ആഗോള നേതാക്കളില്‍ ഒരാളെന്ന നിലയില്‍, ലക്ഷദ്വീപ്, കാസിരംഗ, കന്യാകുമാരി, ശ്രീനഗര്‍ തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹത്തിന്റെ പ്രവൃത്തി, ആഭ്യന്തര-അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്കിടയില്‍ അത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അത്രത്തോളം അറിയപ്പെടാത്ത ഇന്ത്യയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ആസ്വദിക്കാനുമുള്ള വലിയ താല്‍പ്പര്യം സൃഷ്ടിക്കാന്‍ ഇടയാക്കി.

കേന്ദ്ര വിനോദസഞ്ചാര മന്ത്രിയായി ചുമതലയേറ്റ അന്നുമുതല്‍, ഏവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയ്‌ക്കും വികസനത്തിനും ചാലകമായ വിനോദസഞ്ചാര മേഖലയ്‌ക്കായി മികച്ചൊരു പദ്ധതി വികസിപ്പിക്കണം എന്നതിനു ഞാന്‍ നിരന്തരം പരിശ്രമിച്ചു.

അടിസ്ഥാനസൗകര്യ വികസനത്തില്‍ രാജ്യം കൈവരിക്കുന്ന ദ്രുതഗതിയിലുള്ള മുന്നേറ്റം പ്രയോജനപ്പെടുത്തി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്നത് ഈ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. 1947 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍, ഒരു വിനോദസഞ്ചാര കേന്ദ്രം സമഗ്രമായും ഏവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലും വികസിപ്പിച്ചതിന്റെ ഒരുദാഹരണം പോലും ഭാരതത്തിനില്ല. 2018-ല്‍ ഏകതാ നഗറും ഏകതാ പ്രതിമയും ലോകത്തിന് നല്‍കിയപ്പോള്‍ ഇതിന് മാറ്റം വന്നു.

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി ഏകതാ നഗറിനെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നതിന്, വിവിധ നടപടികള്‍ സ്വീകരിച്ചു. ദൈനംദിന അടിസ്ഥാനത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക സ്റ്റാച്യു ഓഫ് യൂണിറ്റി ഏരിയ ഡെവലപ്മെന്റ് ആന്‍ഡ് ഗവേണന്‍സ് അതോറിറ്റി സ്ഥാപിച്ചതിനൊപ്പം സാര്‍വത്രിക സമ്പര്‍ക്കസൗകര്യവും ഉറപ്പാക്കി. ഏകതാ നഗറിലെ സന്ദര്‍ശകരുടെ എണ്ണം 2018ലെ 4.5 ലക്ഷത്തില്‍ നിന്ന് പത്തുമടങ്ങ് വര്‍ധിച്ച് 2023-ല്‍ 45 ലക്ഷമായി. വിനോദസഞ്ചാര സമ്പദ്വ്യവസ്ഥയിലൂടെ ഏകതാ നഗറിലെ തദ്ദേശവാസികള്‍ക്ക് പുതിയ ഉപജീവനമാര്‍ഗ്ഗം സൃഷ്ടിക്കുന്നതിനും കാരണമായി. ഏകതാ നഗര്‍ വികസനത്തിനും വളര്‍ച്ചയ്‌ക്കുമുള്ള മാതൃകയാണ്.

ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സ്വദേശ് ദര്‍ശന്‍, ഐതിഹാസിക വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ, തെരഞ്ഞെടുത്ത സ്ഥലങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംയോജിപ്പിച്ച് രാജ്യത്ത് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഇഷ്ടകേന്ദ്ര വികസനത്തിന് വിനോദസഞ്ചാര മന്ത്രാലയം നേതൃത്വം നല്‍കുന്നു. പൊതുനിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായി സ്വകാര്യ നിക്ഷേപങ്ങള്‍ പ്രാപ്തമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

ജനപങ്കാളിത്തം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മന്ത്രാലയം ‘ദേഖോ അപ്‌നാ ദേശ് പീപ്പിള്‍സ് ചോയ്സ് 2024’നു തുടക്കംകുറിച്ചു. അഞ്ചു വിഭാഗങ്ങളിലായി ഭാരതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി പൗരന്മാര്‍ക്കായുള്ള രാജ്യവ്യാപക വോട്ടെടുപ്പാണിത്. മുന്നോട്ടുള്ള നമ്മുടെ ശ്രമങ്ങളില്‍ ജനങ്ങളുടെ ശബ്ദം ഉള്‍പ്പെടുത്തുന്നതിന്, ‘പീപ്പിള്‍സ് ചോയ്സ് 2024’ല്‍ ഇടംപിടിക്കുന്ന ഇഷ്ടകേന്ദ്രങ്ങള്‍ക്ക് പ്രത്യേക പിന്തുണയും ധനസഹായവും ലഭിക്കും. ലോകത്തെ ഏറ്റവും മികച്ച, ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യെ പ്രതിനിധാനം ചെയ്യുന്ന ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും.

Tags: tourism sectordeveloped india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Article

പുതുക്കിയ ജിഡിപി: ഡാറ്റയെ ആധാരമാക്കി തീരുമാനങ്ങള്‍ രൂപപ്പെടുമ്പോള്‍

Article

സമ്പദ്വ്യവസ്ഥ പുതിയ കാഴ്ചപ്പാടിലൂടെ

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

India

പുതിയ രീതി നിലവില്‍; സമ്പദ് രംഗം ഭദ്രം, വളര്‍ച്ച 7.8 ശതമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.