കൊച്ചി: സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം ഒരാഴ്ച കൂടി കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. മൂത്ത മകന് എം.എല്‍ സജീവനും മകള്‍ സുജാതയും എതിര് സത്യവാംഗമൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടിയതോടെയാണ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് നേരത്തെ ഉളള ഇടക്കാല ഉത്തരവ് നീട്ടിയത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ വീണ്ടുമൊരു ഹിയറിംഗ് നടത്താനുള്ള സാധ്യത കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ നടന്ന ഹിയറിംഗ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയ മകള്‍ ആശ കോടതിയെ സമീപിച്ചത്. എന്നാല്‍ മൃതദേഹം വൈദ്യ പഠനത്തിനായി മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് എം എം ലോറന്‍സ് നിര്‍ദേശിച്ചിരുന്നതായി മകന് സജീവ് നേരത്തെ അറിയിച്ചിരുന്നു. അതിനിടെ മറ്റൊരു മകളായ സുജാത ഇതിനുളള സമ്മതം മെഡിക്കല്‍ കോളജ് നടത്തിയ ഹിയറിംഗില്‍ പിന്‍വലിച്ചെന്നാണ് ആശ കോടതിയെ അറിയിച്ചത്.
സെപ്തംബര്‍ 21നാണ് എംഎം ലോറന്‍സ് കൊച്ചിയില്‍ അന്തരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: