ശിവഗിരി : ശിവഗിരിയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. നാടിന്റെ നാനാഭാഗത്തു നിന്നും എത്തിച്ചേര്ന്നവര് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു വരുന്നു. ഗുരുദേവ ദര്ശനാധിഷ്ഠിതമാണു കലാപരിപാടികളിലധികവും. 12 വരെ രാവിലെ മുതല്‍ രാത്രി വരെ പരിപാടികള്‍ തുടരും. 13 നു വിദ്യാരംഭം.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്തു.
വ്യക്തി, കുടുംബ ജീവിതം നന്മ നിറഞ്ഞതാകണമെങ്കില്‍ ഈശ്വര വിശ്വാസം അനിവാര്യമാണെന്നും അമിതമായ ആഗ്രഹങ്ങള്‍ പലപ്പോഴും അപകടം വരുത്തി വയ്ക്കുമെന്നും സ്വാമി പറഞ്ഞു. നമ്മുടെ ഏതു കര്‍മ്മവും ധര്‍മ്മത്തില്‍ അധിഷ്ഠിതമാകണം. അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്നു ഗുരുദേവന് ശിവഗിരിയില്‍ ശാരദാദേവിയെ കുടിയിരുത്തുമ്പോള്‍ വിദ്യാദേവതാ സങ്കല്പമാണ് ഉയര്‍ത്തികാട്ടിയത്. അറിവിന്റെ ദേവതയാണു ശിവഗിരിയിലെ ശാരദദേവി. അറിവാണ് മനുഷ്യനെ ഉന്നതിയിലേക്ക് നയിക്കുന്നത്. ഏവര്‍ക്കും അറിവുണ്ടാകണം എന്നതായിരുന്നു ഗുരുദേവന് ലക്ഷ്യം വച്ചത്. അറിവുണ്ടായാല്‍ എല്ലാം ഉണ്ടാകും എന്നു ഗുരുദേവന് പഠിപ്പിച്ചു. ശിവഗിരിമഠം എക്കാലവും ഗുരുദേവദര്‍ശനം ഉയര്‍ത്തിപ്പിടിച്ചുളള പദ്ധതികള്‍ക്കാണ് രൂപം കൊടുക്കാറുളളതെന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്നു പറഞ്ഞു. ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ, ശിവഗിരിമഠം പി. ആര്. ഒ. ഇ. എം. സോമനാഥന്, വെട്ടൂര്‍ ശശി എന്നിവര്‍ പ്രസംഗിച്ചു.
ഏഷ്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്സ് യൂണിയന് ജേതാവുമായ അയ്മനം ശ്രീകാന്ത് നവരാത്രി ദീപം തെളിച്ചു. സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ദേശികാനന്ദയതി, തുടങ്ങിയവരും പങ്കെടുത്തു.
ശിവഗിരിയില്‍ നവരാത്രി ആഘോഷങ്ങള്‍ ധര്‍മ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: