തൊടുപുഴ: ലോക ഹൃദയാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മുതലക്കോടം ഹോളിഫാമിലി ആശുപത്രി മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഹൃദയപരിശോധന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി.
ഇടുക്കി പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം പ്രഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് വിനോദ് കണ്ണോളില്‍ അധ്യക്ഷത വഹിച്ചു. ഹോളിഫാമിലി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്സി കുര്യന് എസ്എച്ച് മുഖ്യപ്രഭാഷണം നടത്തി.
കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.ഷിജി തോമസ് വര്‍ഗീസ് ഹൃദയാരോഗ്യത്തെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.അത്തിഖ് ഉമ്മര്‍, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ മേരി ആലപ്പാട്ട് എസ്എച്ച്, പ്രസ് ക്ലബ്ബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ ആല്വിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് പി.കെ.ലത്തീഫ്, ജോയിന്റ് സെക്രട്ടറി അഖില്‍ സഹായി, കമ്മിറ്റിയംഗങ്ങളായ എന്‍.വി.വൈശാഖ്, ഷിയാസ് ബഷീര്‍, അനീഷ് ടോം, വി.വി.നന്ദു എന്നിവര്‍ നേതൃത്വം നല്കി. ആശുപത്രിയിലെ ചികില്‍സയ്ക്കായി മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കുന്ന പ്രവിലേജ് കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: