ന്യൂദല്‍ഹി: ഏറ്റവും മികച്ച പാര്ലെമെന്റേറിയനായി ജോണ്‍ ബ്രിട്ടാസിനെ തെരഞ്ഞെടുത്ത് അവാര്‍ഡ് കൊടുത്തതും പി ആര് ഏജന്‍സി. ചെന്നെയിലെ സ്വകാര്യ പി ആര് ഏജന്‍സിയാണ് എല്ലാവര്‍ഷവും ഏതാനും പാര്ലമെന്റേറിയന്മാര്ക്ക് സന്‍സദ് രത്ന അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണ സിപിഎം രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു.
ദല്‍ഹിയില്‍ കോര്പ്പറേഷന് ബാങ്കിന്റെ ലയിസണ്‍ ഓഫീസറും പിന്നീട് സ്വകാര്യ പി ആര് ഏജന്‍സി ആരംഭിച്ച ആളുമായ തമിഴ്നാട് സ്വദേശി ശ്രീനിവാസന് നടത്തുന്ന സംഘടനയാണ് പ്രൈം പോയിന്റ് ഫൗണ്ടേഷന് ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മദ്രാസ് ഐഐറ്റിയുമായി ചേര്‍ന്ന് ചെന്നെയില്‍ നടത്തുന്ന സ്വകാര്യ ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്യുക.
മുന്‍ രാഷ്ടപതി അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയത് പാര്‍ലമെന്ററി സഹമന്ത്രി അര്ജുന് റാം മേഘ് വാള് അധ്യക്ഷനായ ജൂറി എന്നൊക്കെ വാര്‍ത്ത നല്കി ഔദ്യോഗിക അവാര്‍ഡ് എന്ന ധാരണ പരത്തുന്നുണ്ട്.2010 ല്‍ ആദ്യ അവാര്‍ഡ് ചടങ്ങ് ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു എന്നതുമാത്രമാണ് അബ്ദൂള് കലാമിനുള്ള ബന്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: