തിരുവനന്തപുരം: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ധനസഹായം നല്കാന് മന്ത്രിസഭായോഗത്തില്‍ തീരുമാനം.ഷിരൂരില്‍ 72 ദിവസം നീണ്ടുനിന്ന തെരച്ചിലിലാണ് അര്ജുന് ഓടിച്ചിരുന്ന ലോറിക്കൊപ്പം മൃതദേഹവും ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തുന്നത്.
ജൂലായ് പതിനാറാം തീയതിയായിരുന്നു ദേശീയപാത 66ല്‍ ഷിരൂരില്‍ കനത്ത മഴയും മണ്ണിടിച്ചിലുണ്ടായതിനെതുടര്ന്ന് ലോറിയുള്‍പ്പെടെ അര്‍ജുനെ കാണാതായത്. ഇവിടെ ഉണ്ടായിരുന്ന ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.
ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചു. കാര്‍വാര്‍ റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് ദുരന്തം സംഭവിച്ചത്.പാതയുടെ ഒരുവശം കുന്നും മറുവഭാഗം ഗംഗാവലി നദിയുമാണ്.മണ്ണിടിച്ചിലില്‍ ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവലി നദിയിലേക്കു തെറിച്ചുപോയിരുന്നു.
നേരത്തേ അര്‍ജുന്റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി ലഭിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ അര്‍ജുന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: