ജെറുസലേം: ഇസ്രയേല്‍ -ലെബനന് അതിര്‍ത്തിയില്‍ ഐക്യരാഷ്ട്രസംഘടനയുടെ സമാധാന സേനാംഗങ്ങളായി 900 ഇന്ത്യന്‍ സൈനികരുണ്ട്. സംഘര്‍ഷം മൂര്ച്ഛിച്ചുവെങ്കിലും അവര്‍ അവിടെ തുടരും. 50 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ സൈനികരാണ് സമാധാന സേനയിലുള്ളത്. 1978ലാണ് സൈനികരെ ഐക്യരാഷ്ട്രസഭ നിയോഗിക്കുന്നത്.
അതേസമയം കമാന്‍ഡോകള്‍ തെക്കന്‍ ലബനനിലേക്ക് കടന്നതിനു പിന്നാലെ അതിര്‍ത്തിയില്‍ നിന്ന് ജനങ്ങളുടെ പലായനം തുടങ്ങി. വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ പതിനായിരം സൈനിക ആര്‍മി ഡിവിഷനാണുള്ളത്. സൈന്യം അതിര്‍ത്തി കടന്നിട്ടില്ലെന്ന് അവകാശപ്പെട്ട ഇന്നലെയും ഇസ്രായേലിനു നേരെ റോക്കറ്റ് ആക്രമണം നടത്തി.മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അതേസമയം ഹിസ്ബുല്ല കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമായിട്ടുള്ള പരിമിത കരയുദ്ധമാണ് ലക്ഷ്യമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
വെടി നിര്‍ത്തല്‍ നടപ്പാക്കണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: