Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

യുഎന്നില്‍ മുഴങ്ങിയത് ഭാരതത്തിന്റെ ഉറച്ച ശബ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 05:27 am IST
inEditorial

ഐക്യരാഷ്‌ട്രസഭയില്‍ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറും ഭാരതപ്രതിനിധി ഭാവിക മംഗളാനന്ദനും പാകിസ്ഥാനുകൊടുത്ത മറുപടിയും ശ്രീനഗറില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ മുന്നറിയിപ്പും ശ്രദ്ധേയമാണ്. ഭാരതത്തിനെതിരെ പ്രധാന തന്ത്രമായി അതിര്‍ത്തി കടന്നുള്ള ഭീകരത ഉപയോഗിക്കുന്ന പാകിസ്ഥാന്‍ ഉറപ്പായും അനന്തര ഫലങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഭാരതം ഉറപ്പിച്ചു പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി ഭീകരവാദ സംഭവങ്ങളില്‍ വിരലടയാളം പതിച്ച രാജ്യമാണ് പാകിസ്ഥാനെന്ന് ഐക്യരാഷ്‌ട്രസഭയില്‍ ഉദാഹരണങ്ങള്‍ നിരത്തി ചൂണ്ടിക്കാട്ടുകയും ചെയ്തു. പാക് അധിനിവേശ കാശ്മീര്‍ വിട്ടുകിട്ടണമെന്നാണ് യുഎന്‍ പൊതുസഭയില്‍ ഉറച്ച ശബ്ദത്തില്‍ ഡോ. ജയശങ്കര്‍ ആവശ്യപ്പെട്ടത്. പാകിസ്ഥാന്‍ മൂന്നായി വിഭജിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. പാകിസ്ഥാന്റെ നിര്‍ദേശപ്രകാരം ഭാരതത്തില്‍ ഭീകരത പടര്‍ത്തുന്നവര്‍ക്ക് ശവസംസ്‌കാരത്തിന് സ്ഥലം പോലും ഉണ്ടാകില്ലെന്നും ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പു റാലിയില്‍ അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ വലിയ പുലിയാണെന്ന് ഇപ്പോഴും വിശ്വസിക്കുകയും വിളിച്ചുപറയുകയും ചെയ്യുന്ന മണിശങ്കര്‍ അയ്യരെപോലുള്ള നേതാക്കള്‍ക്കും വിദേശ രാജ്യത്തുപോയി ഭാരതത്തെ ഇകഴ്‌ത്തിക്കാട്ടുന്ന പ്രതിപക്ഷ നേതാവിനും ഒക്കെയുള്ള മറുപടികൂടിയാണ് ഈ പ്രസ്താവനകള്‍.

കൂലിക്കെടുത്ത പ്രത്യയശാസ്ത്ര അഞ്ചാംപത്തികളെയും കപടമനുഷ്യാവകാശവാദികളെയും കൂട്ടി അന്താരാഷ്‌ട്ര തലത്തില്‍ ഭാരതത്തിന്റെ പേര് മോശമാക്കുക എന്നതായിരുന്നു പാകിസ്ഥാന്‍ ഏറ്റവും വലിയ വിദേശകാര്യനയതന്ത്രമായി കരുതിയിരുന്നത്. ഭാരതത്തിലെ മറ്റുസ്ഥലങ്ങളെ കഴിയുന്നത്ര ആക്രമണങ്ങളില്‍ നിന്നൊഴിവാക്കി ശ്രദ്ധ കശ്മീരില്‍ കേന്ദ്രീകരിക്കുക, കാശ്മീരികള്‍ക്ക് പണ്ടേ പിന്തുണ പ്രഖ്യാപി
ച്ചിരിക്കുന്നതിനാല്‍ അവിടത്തെ ഇടപെടലുകളെ ന്യായീകരിക്കുക, കശ്മീരിന് സ്വാതന്ത്ര്യം നല്‍കണം എന്ന് ആവശ്യപ്പെടാന്‍ തയ്യാറായ ഭാരത ബുദ്ധിജീവിനിരയെയും മനുഷ്യാവകാശകൂലിപ്പട്ടാളത്തെയും വില നല്‍കി സജ്ജമാക്കിയിരിക്കുക, എന്നതൊക്കെ ഇതിന്റെ ഭാഗമായിരുന്നു.

കശ്മീരില്‍ ഭാരത സൈനികരെയും പോലീസുകാരെയും കൊല്ലുകയും അക്രമങ്ങള്‍ ഉണ്ടാക്കി ജമ്മു കശ്മീര്‍ വിഷയം ലോകശ്രദ്ധയില്‍ എത്തിക്കുകയും ചെയ്യുക എന്നുള്ള പാകിസ്ഥാന്റെ ബഹുമുഖകപടതന്ത്രം നരേന്ദ്രമോദി അധികാരത്തില്‍ വന്നതു മുതല്‍ പൊളിഞ്ഞു തുടങ്ങി. മോദി അധികാരമേറ്റശേഷം എടുത്ത വിദേശനയവും നടത്തിയ ലോകപര്യടനങ്ങളും ലോക രാജ്യങ്ങള്‍ക്കിടയില്‍ കിട്ടിയ സ്വീകാര്യതയും പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു. അതിന്റെ ഭാഗമായി ഉണ്ടായ അരക്ഷിതാവസ്ഥയില്‍ നിന്നുകൊണ്ട് മെനഞ്ഞെടുത്ത തന്ത്രമാണ് ഉറി, പത്താന്‍കോട്ട് ഭീകരാക്രമണങ്ങള്‍. അവിടെയും അപഹാസ്യരായി. അതുകൊണ്ടും പാഠം പഠിക്കാതെ ഒളിഞ്ഞും തെളിഞ്ഞും കശ്മീര്‍ വിഷയം അന്താരാഷ്‌ട്രവേദികളില്‍ ഉയര്‍ത്തിക്കൊണ്ടു വരിക എന്നത് അനുഷ്ഠാനമായി പാകിസ്ഥാന്‍ കരുതിപ്പോന്നു. 370-ാം വകുപ്പ് തിരിച്ചുകൊണ്ടുവരണമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കാണ് ഐക്യരാഷ്ടസഭയില്‍ ഭാരതം ചുട്ടമറുപടി കൊടുത്തത്. ഭീകരവാദം, മയക്കുമരുന്ന്, അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ആഗോള പ്രശസ്തിയുള്ള പാകിസ്ഥാനെ ‘സൈന്യം നടത്തുന്ന രാജ്യം’ എന്നാണ് ഭാരത പ്രതിനിധി ഭാവിക വിശേഷിപ്പിച്ചത്. ”കൃത്രിമ തെരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള രാജ്യം ജനാധിപത്യപരമായ രാഷ്‌ട്രീയ തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെക്കുറിച്ചു സംസാരിക്കുന്നത് ഏറ്റവും മോശമായ കാപട്യമാണ്. ഒസാമ ബിന്‍ ലാദനെ ദീര്‍ഘകാലം സ്വീകരിച്ചു സത്കരിച്ച രാജ്യമാണ് ആക്രമണങ്ങളെക്കുറിച്ചു സംസാരിക്കാന്‍ വരുന്നത്. ന്യൂനപക്ഷ വംശഹത്യ നടത്തുകയും അവരെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത രാജ്യമാണ് അസഹിഷ്ണുതയെയും ഭയത്തെയും കുറിച്ച് സംസാരിക്കാന്‍ വരുന്നത്” – കശ്മീരിനെ കുറിച്ച് പാകിസ്ഥാന്‍ പറഞ്ഞതൊന്നും ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അടിവരയിട്ടുകൊണ്ട് ഭാരതം ആവര്‍ത്തിച്ചു.

ഒരു പടികൂടി കടന്നുള്ള മറുപടിയായിരുന്നു യോഗി ആദിത്യനാഥിന്റേത്. ബലൂചിസ്ഥാനും പാക് അധിനിവേശ കശ്മീരും പാകിസ്ഥാന്റെ ഭാഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലന്നും പട്ടിണി കിടന്ന് മരിക്കുന്നതിനുപകരം ജമ്മു കശ്മീരിന്റെ ഭാഗമാകാനാണ് അവര്‍ക്ക് താത്പര്യമെന്നുമാണ് യോഗി പറഞ്ഞത്. അഖണ്ഡ ഭാരതം സാക്ഷാത്കരിക്കുന്നതിന് ഇവര്‍ മുന്നോട്ട് വരുന്നത് അതിമനോഹരമായ കാഴ്ചയാണെന്നും 1960ലെ സിന്ധു നദീജല ഉടമ്പടി പുനഃപരിശോധിക്കാന്‍ ഭാരതം തയാറെടുക്കുകയാണെന്നും യോഗി പറയുന്നത് വെറും തെരഞ്ഞെടുപ്പ് പ്രസ്താവന അല്ലെന്ന് ഉറപ്പ്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും പാകിസ്ഥാന്റെ ഒരു കുതന്ത്രവും അനുവദിക്കില്ല എന്ന മുന്നറിയിപ്പും ആത്മവിശ്വാസവും ആ വാക്കുകളിലുണ്ട്‌

Tags: unDr.S.JayasankarBhavika MangalanandaIndia's strong voice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

News

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

World

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

World

ഗള്‍ഫ്ആക്രമണത്തില്‍ ഇറാനെതിരായ യു.എന്‍ പ്രമേയം: ചൈനയും റഷ്യയും വിട്ടു നിന്നെങ്കിലും വീറ്റോ ചെയ്തില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.