Kerala

സിദ്ദിഖ് സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തില്‍ പൊലീസ്

.സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്നും സുപ്രിംകോടതിയെ ബോധിപ്പിക്കുകയാണ് ലക്ഷ്യം

Published by

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതി സ്ഥാനത്തുളള നടന്‍ സിദ്ദിഖ് സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പൊലീസെന്ന് സൂചന. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

സുപ്രിംകോടതിയില്‍ നിന്ന് അന്തിമ ഉത്തരവ് വരുന്നതിന് മുന്‍പ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ കേസിന്റെ പുരോഗതിയില്‍ പൊലിസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍ .സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്നും സുപ്രിംകോടതിയെ ബോധിപ്പിക്കുകയാണ് ലക്ഷ്യം.

അതിനിടെ സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു. ബലാത്സംഗക്കേസില്‍ രണ്ടാഴ്ചത്തേത്ത് നടന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെ ഒളിവിലായിരുന്ന സിദ്ദിഖ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊച്ചില്‍ അഭിഭാഷകനെ കാണാനാണ് എത്തിയത്.

പൊലീസിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസിനായി കാത്തിരിക്കുകയാണ്. നോട്ടീസ് ലഭിച്ചാല്‍ ഉടന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് തീരുമാനം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by