ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയദശമിയോടനുബന്ധിച്ച ആര്‍എസ്എസിന്റെ പഥസഞ്ചലനത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി നല്കി.
പഥസഞ്ചലനത്തിന് അനുമതി നല്കാത്ത സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ വിലക്കിയതിനെത്തുടര്‍ന്ന്, ആര്‍എസ്എസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഥസഞ്ചലനം നടത്തിയത്.
ഈ ആറിന് 58 സ്ഥലങ്ങളിലെ പഥ സഞ്ചലനത്തിന് എല്ലാവിധ സൗകര്യങ്ങളുമൊരുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ഡിഎംകെയുടെ പരിപാടികള്‍ക്കു നല്കുന്ന പരിഗണന ആര്‍എസ്എസിന്റെ പഥസഞ്ചലനത്തിനു കൊടുക്കാത്തതില്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.
സുരക്ഷ നല്കാനാവില്ലെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടു ചോദ്യം ചെയ്ത കോടതി, ഡിഎംകെയുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്കു ക്രമീകരണമേര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് ആരാഞ്ഞു.
ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പരിപാടികള്‍ക്കു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും മറ്റുള്ളവര്‍ക്കു നിഷേധിക്കുകയും ചെയ്യുന്നതില്‍ എന്തു ന്യായമെന്നു കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: