ടെല്‍ അവീവ് : ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ സേന സ്ഥിരീകരിച്ചു. ഇറാന് 100 ലധികം മിസൈലുകള്‍ തൊടുത്തതായാണ് വാര്‍ത്ത.ഇസ്രയേലില്‍ ഉടനീളം അപായ സൈറന്‍ മുഴങ്ങി. ജോര്‍ദ്ദാന്‍ മുകളിലൂടെയാണ് ഇറാന് മിസൈല്‍ തൊടുത്തത്. ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇസ്രായേലിനുളളതെന്നതിനാല് ആളപായം ഇല്ലെന്നാണ് സൂചന. എന്നാല്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണം.
അതിനിടെ ടെല്‍ അവീവിലെ ജാഫയില്‍ വെടിവെപ്പ് ഉണ്ടായി. റെയില്‍വേ സ്റ്റേഷന് സമീപം രണ്ടുപേരാണ് വെടിയുതിര്‍ത്തത്. നാല് പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രായേല്‍ അറിയിച്ചു. വാഷിംഗ്ടണില്‍ വൈറ്റ്ഹൗസില്‍ അടിയന്തര യോഗം ചേര്‍ന്നു.
ഇറാന് ഇസ്രായേലിലേക്ക് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്.
ഇറാന് പിന്തുണയുളള ലബനനിലെ ഹിസബുളളയുടെ നേതാവിനെ അടുത്തിടെ ഇസ്രായേല്‍ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: