തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ മൂന്ന് ഹനുമാന് കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി. കൂട്ടില്‍ വച്ചിരുന്ന ഭക്ഷണം എടുക്കാന്‍ വന്നപ്പോഴാണ് കുരങ്ങുകളെ പിടികൂടിയത്.
ഒരു കുരങ്ങ് ഇപ്പോഴും മരത്തിന് മുകളില്‍ തുടരുകയാണ്.ഇതിനെ മരത്തില്‍ കയറി പിടികൂടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.
അതേസമയം, ബുധനാഴ്ചയും മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുരുങ്ങു കെണി വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് മൂന്ന് ഹനുമാന് കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയത്.പെണ്‍കുരങ്ങുകളാണ് കൂട്ടില്‍ നിന്നും പുറത്ത് ചാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: