ന്യൂദൽഹി: സൈബർ തട്ടിപ്പിൽ രാജ്യവ്യാപകമായി 26 പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ചക്ര എന്ന പേരിൽ 32 ഇടങ്ങളിലായിട്ടാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. രാജ്യത്തെ പ്രധാന നഗരങ്ങളായ പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിലും പരിശോധന നടത്തി.
പിടിയിലായവരിൽ 10 പേരെ പൂനെയിൽ നിന്നും അഞ്ച് പേരെ ഹൈദരാബാദിൽ നിന്നും പിടികൂടിയപ്പോൾ 11 പ്രതികളെ വിശാഖപട്ടണത്ത് വെച്ച് പിടികൂടി. പരിശോധനക്കിടെ നാല് കോൾ സെൻ്ററുകൾ വഴി ഓൺലൈൻ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി സംശയിക്കുന്ന 170 പേരെ സിബിഐ കണ്ടെത്തി.
അമേരിക്കയുടെ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷനുമായും മറ്റ് വിദേശ നിയമ നിർവ്വഹണ ഏജൻസികളുമായും ഏകോപിപ്പിച്ചാണ് സൈബർ കുറ്റകൃത്യ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ഇന്ത്യയിൽ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക