മുംബൈ: നടനും ശിവസേന നേതാവുമായ ഗോവിന്ദയ്‌ക്ക് രാവിലെ അബദ്ധത്തിൽ സ്വന്തം റിവോൾവറില്‍ നിന്നും കാലിൽ വെടിയേറ്റു. അന്ധേരിയിലെ കൃതി കെയർ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് നടന്‍. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ പൊലീസ് ഉദ്യോഗസ്‌ഥരാണ് ഇക്കാര്യം അറിയിച്ചത്.
നടന്‍ കൊൽക്കത്തയിലേയ്‌ക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. റിവോള്‍വര്‍ കയ്യില്‍ നിന്നും താഴെ വീഴുകയും അബദ്ധത്തില്‍ ഒരു ബുള്ളറ്റ് നടന്റെ കാലില്‍ പതിക്കുകയും ചെയ്യുകയായിരുന്നു. നടന്റെ കാലില്‍ നിന്നും ബുള്ളറ്റ് നീക്കം ചെയ്‌തെന്നും ഗോവിന്ദയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും നടന്റെ മാനേജര്‍ ശശി സിന്‍ഹ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക