ഷിരൂര്‍:കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികളായ ജഗന്നാഥനും ലോകേഷിനും വേണ്ടി ഗംഗാവലിപുഴയില്‍ തെരച്ചില്‍ തുടരുന്നതിനിടെ രണ്ട് അസ്ഥികള്‍ കണ്ടെത്തി. ഇവ മനുഷ്യന്റേത് ആണോ എന്നത് സ്ഥിരീകരിക്കാന്‍ അസ്ഥികള്‍ ഫോറന്‍സിക് സര്ജന് കൈമാറി.
നേരത്തെയും ഇവിടെ നിന്ന് അസ്ഥി കിട്ടിയിരുന്നെങ്കിലും അത് പശുവിന്റേതായിരുന്നു. ഡൈവര്‍മാര്‍
ഇറങ്ങി നടത്തിയ തെരച്ചിലിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. അര്‍ജുന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും ഇനിയും കണ്ടെത്താനുളള മറ്റു രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്ന് കര്‍ണാടകം അറിയിച്ചിരുന്നു.
ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് സമിപത്തെ മല ഇടിഞ്ഞുവീണ് ലോറിയോടൊപ്പം കാണാതായ അര്‍ജുന്റെ മൃതദേഹാവശിഷ്ടങ്ങള്‍ എഴുപത്തി രണ്ടാം ദിവസമാണ് കണ്ടെടുത്തത്. അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്.ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക നേതാക്കളും അടക്കം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: