കൊച്ചി: മലയാള സിനിമയിലെ െ്രെകസ്തവ അവഹേളനങ്ങള്‍ അവസാനിപ്പിക്കണാമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും (ഇആഎഇ), പരാതി നല്കി സീറോ മലബാര്‍ സഭാ അല്മായ ഫോറം.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രമായ ‘ബോഗയ്ന്‍വില്ല’യിലെ ‘ഭൂലോകം സൃഷ്ടിച്ച കര്ത്താവിന് സ്തുതി’ എന്ന പ്രമോഷണല്‍ സിനിമാ ഗാനത്തിനെതിരെയാണ് പരാതി.
ക്രിസ്ത്യന്‍ പശ്ചാത്തലം വികലമാക്കിയ ഇത്തരം ഗാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സെന്‍സര്‍ ചെയ്യാനും കേരളത്തിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ഇത്തരം ഗൂഢശ്രമങ്ങളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് ഇടപെടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പരാതിയില്‍ പറയുന്നു.
ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെയും പ്രതീകങ്ങളെയും ബോധപൂര്‍വം അവഹേളിക്കുകയും ക്രൈസ്തവ ചിഹ്നങ്ങളെ ദുഷിച്ച ഗാനങ്ങളുടെ പ്രതിരൂപമാക്കുകയും ചെയ്യുന്നതിനെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണം.
മലയാള സിനിമാ മേഖലയില്‍ നടക്കുന്ന വന്‍ ചൂഷണങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവരെ നിന്ദിക്കുന്ന ഗാനങ്ങളിലൂടെ സാത്താനിസത്തിന്റെയും മതനിന്ദയുടെയും ദുഷ്പ്രവണതകളെ ന്യായീകരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.
‘ഭൂലോകം സൃഷ്ടിച്ച കര്ത്താവിന് സ്തുതി’ ഗാനത്തിന്റെ ഉള്ളടക്കം ക്രിസ്ത്യാനികള്‍ക്ക് അപമാനമാണ്. ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നു.ഈ സിനിമ ഇപ്പോഴും റിലീസ് ചെയ്തിട്ടില്ല.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ഇടപെടലിലൂടെ ഗാനം സെന്‍സര്‍ ചെയ്യണമെന്നും ആവശ്യമെങ്കില്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നും സീറോ മലബാര്‍ ചര്‍ച്ച് ലെയ്റ്റി ഫോറം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും,സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോടും അല്മായ ഫോറം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: