India

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി

Published by

തിരുപ്പതി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഞായറാഴ്ച തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബവുമായി ഒന്നിച്ചാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.

ദർശനത്തിനു ശേഷം അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും രംഗനായകുല മണ്ഡപത്തിൽ ക്ഷേത്ര പൂജാരിമാർ അനുഗ്രഹാശിസുകൾ നേർന്നു.

പിന്നീട്, തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള റാവു പ്രതിഷ്ഠയുടെ ചിത്രവും തീർത്ഥ പ്രസാദങ്ങളും ചീഫ് ജസ്റ്റിസിന് സമ്മാനിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക