Kerala

പി.വി.അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

അന്‍വര്‍ പാര്‍ട്ടിക്ക് വഴങ്ങാതായതോടെ അദ്ദേഹത്തിനെതിരെ രംഗത്ത് വരണമെന്ന് അണികളോട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു

Published by

മലപ്പുറം:സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് സി പി എം കേന്ദ്രങ്ങളെ അമ്പരിപ്പിച്ച പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.നിലമ്പൂര്‍ നഗരത്തില്‍ പ്രകടനം നടത്തിയ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസ്.

സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കെ.ആന്റണി, നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, നിലമ്പൂര്‍, ചന്തക്കുന്ന് കരുളായി, ചാലിയാര്‍ ലോക്കല്‍ സെകട്ടറിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.ഗതാഗത തടസമുണ്ടാക്കി, അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.

സി പി എം സ്വതന്ത്ര എം എല്‍ എയായ അന്‍വര്‍ പാര്‍ട്ടിക്ക് വഴങ്ങാതായതോടെ അദ്ദേഹത്തിനെതിരെ രംഗത്ത് വരണമെന്ന് അണികളോട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു.ഇതോടെയാണ് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ അന്‍വറിനെതിരെ കഴിഞ്ഞ ദിവസം പ്രNilambur

, mIan

തിഷേധ പ്രകടനം നടന്നതും കൊലവിളി മുദ്രാവാക്യം മുഴങ്ങിയതും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by