Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

നടിമാര്‍ എന്റെ മുറിയില്‍ വന്ന് തട്ടിയിട്ടുണ്ട്, പിന്നെ എങ്ങനെയാണ് ഇംഗിതം അറിയിക്കുന്നത്? പിന്നീട് സമ്മതമില്ലാതെയാകുന്നത് എങ്ങനെയാണ്: കൊല്ലം തുളസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 01:15 pm IST
inEntertainment

നടന്‍മാര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിമാര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ കൊല്ലം തുളസി. കിടപ്പറയിലേക്ക് പുരുഷന്മാര്‍ സ്ത്രീകളെ വിളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൊല്ലം തുളസി ചോദിക്കുന്നത്. തനിക്കെതിരെ ഒരു നടിയും ആരോപണവുമായി എത്തില്ല എന്നും കൊല്ലം തുളസി വ്യക്തമാക്കുന്നുണ്ട്. സമ്മതമില്ലെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. ചെവിക്കുറ്റിക്ക് അടിക്കണം. എട്ട് വര്‍ഷം കഴിഞ്ഞ് സമ്മതമില്ലാതെയാകുന്നത് എങ്ങനെയാണ് എന്നാണ് കൊല്ലം തുളസി ചോദിക്കുന്നത്.

കൊല്ലം തുളസിയുടെ വാക്കുകള്‍:

കിടപ്പറയിലേക്ക് പുരുഷന്മാര്‍ സ്ത്രീകളെ വിളിക്കുന്നതില്‍ എന്താണ് തെറ്റ്. പശുവിനേയോ എരുമയേയോ വിളിക്കാന്‍ പറ്റില്ലല്ലോ. പുരുഷന്മാര്‍ക്ക് കിടപ്പറ പങ്കിടണമെങ്കില്‍ സ്ത്രീകളെ വിളിക്കണം. സ്ത്രീകള്‍ക്ക് കിടപ്പറ പങ്കിടണമെങ്കില്‍ പുരുഷന്മാരെ വിളിക്കണം. സ്ത്രീയെ ജനിപ്പിച്ചത് എന്തിനാണ്? ആദം-ഹവ്വ ചരിത്രം എടുത്ത് നോക്ക്. പുരുഷന്റെ സുഖ ജീവിതത്തിനും എല്ലാ സൗകര്യങ്ങള്‍ക്കും വേണ്ടി സഹായിക്കാനും സഹകരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും വേണ്ടിയാണ് വാരിയെല്ലില്‍ നിന്ന് അസ്ഥിയെടുത്ത് ഒരു സ്ത്രീയെ സൃഷ്ടിച്ചത്. സ്ത്രീയെന്ന് പറയുന്നത് പുരുഷന്റെ ഭാഗമാണ്. പുരുഷന്മാര്‍ക്ക് അപ്പുറം വന്നിട്ടുണ്ട് സ്ത്രീ. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല.

പക്ഷെ എന്തായാലും പുരുഷന്റെ ഒരു അരയടി താഴെയായിരിക്കണം സ്ത്രീ. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള അവകാശവും അധികാരവും സ്ത്രീകള്‍ക്ക് കിട്ടിയതുകൊണ്ടാണ് കൂടെ കിടന്നാലെ അവസരം കിട്ടു എന്നൊക്കെയുള്ള കാര്യങ്ങള്‍ നടക്കുന്നത്. നേരെ മറിച്ച് പുരുഷന്മാര്‍ക്ക് ആയിരുന്നുവെങ്കിലും ഇത് തന്നെ സംഭവിച്ചേനെ. പുരുഷന്മാര്‍ക്ക് ഒറ്റയ്‌ക്ക് നടക്കാന്‍ പറ്റുമായിരുന്നില്ല. പുരുഷന്മാരുടെ മുറിയില്‍ സ്ത്രീകള്‍ പോയി മുട്ടിയേനെ. ഇതൊക്കെ സ്വാഭാവികമായ പരിണാമത്തിന്റേതാണ്. ചരിത്രം പഠിച്ചാല്‍ ഇതൊക്കെ എവിടെയെങ്കിലുമൊക്കെ കാണും. പരിശുദ്ധനായ ഒറ്റ ദൈവം പോലും നമുക്കില്ല. ബാക്കിയെല്ലാം നമ്മളെ വിശ്വസിപ്പിച്ചിരിക്കുന്നതാണ്.

ഒരു നടിയും എനിക്കെതിരെ ആരോപണം ഒന്നും പറയില്ല. ഞാന്‍ പേടിക്കേണ്ട കാര്യവുമില്ല. എനിക്ക് തെറ്റായ ചിന്തായില്ലാതില്ലെന്ന് ഞാന്‍ പറയുന്നില്ല. ഞങ്ങളൊക്കെ മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടവരാണ്. ഞങ്ങള്‍ ചെറിയ വില്ലന്‍ വേഷങ്ങളും ആന്റി ഹീറോയുമായാണ് അഭിനയിക്കുന്നത്. ഞാന്‍ ബലാത്സംഗ സീനൊന്നും അഭിനയിച്ചിട്ടില്ല. അത്തരം സീനിലേക്ക് വിളിച്ചവരോട് മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്. ഞാന്‍ ബലാത്സംഗ നടനല്ല. അതുകൊണ്ട് എനിക്ക് ഇണയെ കിട്ടിയിട്ടില്ല. ഇപ്പോള്‍ അങ്ങനെയുള്ള സീനുകള്‍ കിട്ടിയിരുന്നുവെങ്കിലെന്ന് ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് തരില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് സ്ത്രീകളുമായി ബന്ധമില്ല. പിന്നെ എങ്ങനെയാണ് ഇംഗിതം ഞങ്ങള്‍ അറിയിക്കുന്നത്.

ഇത് നായകന്മാരോടുള്ള ഇഷ്ടവും ഭ്രമവുമാണ്. സ്ത്രീകള്‍ അങ്ങോട്ട് ചെല്ലുകയാണ്. ആരോപണം ഉന്നയിച്ച നടിമാരുടെ വീട്ടിലേക്കോ മുറിയിലേക്കോ നടന്മാര്‍ ചെന്നിട്ടില്ല. സിദ്ദിഖിന്റെ മുറിയില്‍ ചെന്നതിന് വരെയെ രേഖകളുള്ളു മറ്റൊന്നിനുമില്ല. അതിനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നത് തെറ്റല്ലേ. മറ്റൊരു കുടുംബം കലക്കുകയല്ലേ. ആത്മാഭിമാനമുള്ള സ്ത്രീ ഇങ്ങനെയൊന്നും കൊണ്ടുവരില്ല. സംഭവിച്ചിരിക്കാം, ഞാന്‍ ഒന്നും ന്യായീകരിക്കുന്നില്ല. തെറ്റ് തെറ്റ് തന്നെയാണ്. എന്റെ മുറിയില്‍ നടിമാര്‍ വന്ന് തട്ടിയിട്ടുണ്ടല്ലോ. അങ്ങനെ തട്ടുന്നത് മറ്റെന്തിന് എങ്കിലും വേണ്ടിയാണെന്നതിന് തെളിവുണ്ടോ? എന്റെ കതകില്‍ തട്ടിയത് എനിക്ക് അറിയാവുന്ന ചെറുപ്പക്കാരിയായ നടിയാണ്.

എനിക്ക് അവരെ ഇഷ്ടമാണ്. വേറൊരു രീതിയിലും അല്ല. മാനസികമായി അടുപ്പം വരുമ്പോള്‍ രണ്ടുപേര്‍ ശാരീരികമായി ബന്ധപ്പെട്ടെന്ന് വരും. അത് അവരുടെ ആഗ്രഹമാണ്. മറ്റുള്ളവര്‍ക്ക് ചോദ്യം ചെയ്യേണ്ട കാര്യമില്ല. സിനിമാക്കാര്‍ക്ക് ഗ്ലാമറും പണവും ഉള്ളതുകൊണ്ട് അവരെ ഇടിച്ച് താഴ്‌ത്താമെന്ന് കരുതി മറ്റുള്ളവര്‍ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം. അമ്മ സംഘടനയെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് ഇതെല്ലാം. സമ്മതമില്ലെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. ചെവിക്കുറ്റിക്ക് അടിക്കണം. എട്ട് വര്‍ഷം കഴിഞ്ഞ് സമ്മതമില്ലാതെയാകുന്നത് എങ്ങനെയാണ്. ആരും അത്ര മോശക്കാരൊന്നുമല്ല.

Tags: Malayalam MovieKollam ThulasiLatest newsHema commission report
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.