സാമുത് പ്രകാൻ ; കമ്പനി അധികൃതർ സിക്ക് ലീവ് അപേക്ഷ നിരസിച്ചതിന് പിന്നാലെ രോഗിയായ ജീവനക്കാരി മരിച്ചു . തായ്‌ലൻഡിലെ സാമുത് പ്രകാൻ പ്രവിശ്യയിലെ ഒരു ഇലക്‌ട്രോണിക്സ് പ്ലാൻ്റിൽ ജോലി ചെയ്തിരുന്ന മിസിസ് മേ (30) എന്ന സ്ത്രീയാണ് മരിച്ചത് . വൻകുടലുമായി ബന്ധപ്പെട്ട അസുഖത്തെത്തുടർന്ന് സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 9 വരെ മിസിസ് മേ അവധിയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർക്ക് ആരോഗ്യനില ഗുരുതരമായതിനാൽ നാല് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വന്നു.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം, മിസിസ് മേ സുഖം പ്രാപിക്കാൻ രണ്ട് ദിവസം കൂടി അവധി എടുത്തു. സെപ്തംബർ 12 ന്, തന്റെ ആരോഗ്യനില ഗുരുതരമായതിനാൽ കുറച്ച് ദിവസം കൂടി അസുഖ അവധി നൽകണമെന്ന് അവർ മാനേജരോട് ആവശ്യപ്പെട്ടു.
എന്നാൽ, യുവതിയുടെ അപേക്ഷ നിരസിക്കുക മാത്രമല്ല ദിവസങ്ങളോളം അസുഖ അവധിയെടുത്തതിനാൽ ഉടൻ തന്നെ കമ്പനിയിൽ തിരിച്ചെത്താനും മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനും നിർദേശവും നൽകി.
ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന്, അസുഖം വകവയ്‌ക്കാതെ സെപ്തംബർ 13 ന് മിസിസ് മേ കമ്പനിയിൽ ജോലിക്ക് പോയി. എന്നാൽ, സീറ്റിൽ ഇരുന്നു 20 മിനിറ്റിനുള്ളിൽ യുവതി കുഴഞ്ഞു വീണു . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
അതേസമയം യുവതിയുടെ മരണത്തിൽ അനുശോചന കുറിപ്പ് പുറത്തിറക്കിയ കമ്പനിയ്‌ക്കെതിരെ രൂക്ഷ വിമർശനമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: