മക്കാവു: ഭാരത വനിതാ ഡബിള്‍സ് സഖ്യം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ഉള്‍പ്പെട്ട സഖ്യം സെമിയില്‍ പ്രവേശിച്ചു. അതേസമയം പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.
മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി ജേതാവായ ശ്രീകാന്ത് ഹോങ്കോങ് താരം എന്‍ജ കാ ലോങ് ആന്ഗൂസിനോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമിന് കീഴടങ്ങുകയായിരുന്നു. സ്കോര്‍: 16-21, 12-21.
ട്രീസ-ഗായത്രി സഖ്യം ചൈനീസ് തായ്പെയിയുടെ സു യിന് ഹൂയി- ലോന് ജിഗ് യുന്‍ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമിനായിരുന്നു ഇരുവരുടെയും വിജയം. സെമിയില്‍ മറ്റൊരു ചൈനിസ് തായ്പേയി സഖ്യത്തെയാണ് ഇരുവര്‍ക്കും നേരിടാനുള്ളത്. സിയെ പെയി ഷാന്‍- ഹുങ് എന്‍ സു ആണ് എതിരാളികള്‍.
സീസണില്‍ ഈ വനിതാ സഖ്യത്തിന്റെ രണ്ടാം സെമി പ്രവേശമാണിത്. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായി നടന്ന സിംഗപ്പൂര്‍ ഓപ്പണില്‍ ഇരവരും അന്തിമ നാലിലെത്തിയിരുന്നു. ശ്രീകാന്ത് കൂടി പുറത്തായതോടെ മക്കാവു ഓപ്പണില്‍ ഭാരതത്തിന്റെ ഏക പ്രതീക്ഷ ട്രീസ-ജോളി സഖ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: