കോട്ടയം: പിണറായിക്കും സിപിഎമ്മിനും എതിരെ അച്ചാലും മുച്ചാലും അടി തുടരുന്ന അന്‍വറിന്റെ പ്രകടനത്തില്‍ യുഡിഎഫ് നേതൃത്വം ആഹ്ലാദത്തിലാണ്. ഏക പക്ഷീയമായ ഒരു ഗാട്ടാഗുസ്തി കാണുന്ന ഹരത്തിലാണ് അവര്‍. തങ്ങള്‍ പരിശ്രമിച്ച് പരാജയപ്പെട്ടിടത്താണ് അന്‍വര്‍ ഇപ്പോള്‍ കൊടി നാട്ടിയിരിക്കുന്നത്. പിണറായിക്കും മകള്‍ക്കും മരുമകനും എതിരെ നിയമസഭയിലെ പ്രതിപക്ഷ കക്ഷികളെന്ന നിലയ്ക്ക് കേവലമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി പിന്‍വാങ്ങേണ്ടി വന്ന അവസ്ഥയിലാണ് ഇടതു പാളയത്തില്‍ നിന്ന് തന്നെ ഒരു പോരാളി ഉയര്‍ന്നു വന്നത്. ഈ ഘട്ടത്തില്‍ അന്‍വറിനെ എതിര്‍ത്ത് ഒന്നും പറയാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നു. മാത്രമല്ല പരമാവധി പ്രോത്സാഹിപ്പിക്കാനാണ് നീക്കം. മുഖ്യമന്ത്രിക്കെതിരെ തങ്ങള്‍ക്ക് ഉന്നയിക്കാന്‍ ഇനി ആരോപണങ്ങള്‍ ബാക്കിയില്ലെന്ന് സങ്കടം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇന്നലത്തെയും ഇന്നത്തെയും നാളത്തെയും വരെ ആരോപണങ്ങള്‍ അന്‍വര്‍ ഇന്നലെ ഒറ്റയടിക്ക് ഉന്നയിച്ചു കഴിഞ്ഞു.
അന്‍വറിനെ വേണ്ടിവന്നാല്‍ യുഡിഎഫില്‍ എടുക്കും എന്ന് ഭാവിക്കാനാണ് പാര്‍ട്ടിയുടെ ഒരു ലൈന്‍. ഇത്തരമൊരു കോടാലിയെടുത്ത് തോളത്ത് വയ്ക്കാന്‍ ആവില്ലെങ്കില്‍ കൂടി ഒരു പ്രോത്സാഹനമായിക്കോട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: