അഡ്ലെയ്ഡ് (ഓസ്ട്രേലിയ): 2047 ആകുമ്പോഴേക്കും സമ്പദ്വ്യവസ്ഥയില് ഉത്പാദന മേഖലയുടെ വിഹിതം 25 ശതമാനമായി ഉയരുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പത്താം വാര്‍ഷികത്തില്‍ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തര്‍ദേശീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അമൃത്കാലത്ത് ഭാരതം സ്വന്തം ഉത്പാദന അടിത്തറ വിപുലീകരിക്കുകയാണ്. ലോകം ഇപ്പോള്‍ ഭാരതത്തെ ഒരു ഉത്പാദന കേന്ദ്രമായാണ് കാണുന്നത്. 2004 മുതല്‍ 2014 വരെ ഭാരതം നിരാശയിലായിരുന്നു. നിക്ഷേപകരുടെ മോഹങ്ങള്‍ തകര്‍ന്നു, അഴിമതി ദിനചര്യയായി മാറി. 2014ല്‍ പ്രധാനമന്ത്രി മോദി ചുമതലയേറ്റതോടെ സ്ഥിതി മാറി. സാമ്പത്തിക അടിത്തറ ശക്തമാക്കി.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ജില്ല ഒരു ഉല്‍പ്പന്നം, വ്യാവസായിക സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങി നൂതനാശയങ്ങളുടെ കാലമാണ് പിന്നീട് വന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: