മലയാള സിനിമയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്ന വിവാദങ്ങളാണ് ഓരോ ദിവസവും നടന്ന് കൊണ്ടിരിക്കുന്നത്. യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിനെ കാണാനില്ലെന്നും താരം ഒളിവില്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല നടന്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
ഇതിന് പിന്നാലെ നടനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിദ്ദിഖിന്റെ ഫോട്ടോയും മറ്റ് പേര് വിവരങ്ങളുമൊക്കെ എഴുതി ചേര്‍ത്ത നോട്ടീസ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്
64 വയസും അഞ്ചടി ഏഴ് ഇഞ്ച് ഉയരവുമുള്ള സിദ്ദിഖ് മാമത്ത് എന്ന ആളിനെ കണ്ടെത്തിയാല്‍ എത്രയും വേഗം താഴെ കാണുന്ന പോലീസ് നമ്പറുകളില്‍ ബന്ധപ്പെടണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. നടന്‍ സംസ്ഥാനം വിട്ട് വിദേശത്തേക്കോ മറ്റോ കടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു നോട്ടീസ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക