Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

പ്രവാസികൾ ജാഗ്രത പാലിക്കണം !ഒമാനിൽ ഇന്ത്യൻ എംബസിയുടെ പേരിലും ഫോൺ കോൾ തട്ടിപ്പ് 

എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് എംബസിയുടെ ഔദ്യോഗിക ഫോൺ നമ്പറുമായി സാമ്യം തോന്നുന്ന നമ്പറുകളിൽ നിന്ന് വ്യാജ ഫോൺ കോളുകൾ ചെയ്യുന്നവരെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് എംബസി ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Sep 26, 2024, 04:45 pm IST
inGulf, Marukara

ദുബായ് : ഒമാനിൽ പ്രവാസികളെ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. അടുത്തിടെ ഇന്ത്യക്കാരായ നിരവധി പ്രവാസികൾ വിവിധ വ്യാജ ഫോൺകോൾ, ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരകളായി സാമ്പത്തികമടക്കം നഷ്ടമായ സാഹചര്യത്തിലാണ് എംബസി അറിയിപ്പുമായി രംഗത്തെത്തിയത്.

നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകളിൽ പ്രധാനമായും എംബസിയിൽ നിന്നുള്ളതെന്ന വ്യാജേനെ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഫോൺ കോളുകളെ കുറിച്ചും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് എംബസിയുടെ ഔദ്യോഗിക ഫോൺ നമ്പറുമായി സാമ്യം തോന്നുന്ന നമ്പറുകളിൽ നിന്ന് വ്യാജ ഫോൺ കോളുകൾ ചെയ്യുന്നവരെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് എംബസി ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രവാസികളുടെ പാസ്സ്‌പോർട്ട്, എമിഗ്രേഷൻ രേഖകളിലെ പ്രശ്നങ്ങൾ തീർക്കുന്നതിനായി പണം ആവശ്യപ്പെട്ടുകൊണ്ടാണ് സാധാരണയായി ഇത്തരം തട്ടിപ്പ് ഫോൺ കോളുകൾ വരുന്നതെന്ന് എംബസി കൂട്ടിച്ചേർത്തു. എംബസിയുടെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെല്പ് ലൈൻ നമ്പറായ ‘80071234’ എന്ന നമ്പറുമായി സാമ്യം തോന്നിക്കുന്ന ‘+180071234’ എന്ന നമ്പറിൽ നിന്നാണ് ഈ തട്ടിപ്പ് കോളുകൾ വരുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം ഉപയോഗിക്കുന്ന ‘80071234’ എന്ന ഔദ്യോഗിക ഫോൺ നമ്പർ പ്രവാസികളിൽ നിന്നുള്ള കോളുകൾ സ്വീകരിക്കുന്നതിന് മാത്രമായാണ് പ്രവർത്തിക്കുന്നതെന്നും ഈ നമ്പറിൽ നിന്ന് പുറത്തേക്കുള്ള കോളുകൾ പതിവില്ലെന്നും എംബസി അധികൃതർ കൂട്ടിച്ചേർത്തു.

‘+180071234’ എന്ന നമ്പറിൽ നിന്നുള്ള കോളുകൾ വ്യാജമാണെന്നും, ഇത്തരം കോളുകൾക്ക് മറുപടിയായി തങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും പങ്ക് വെക്കരുതെന്നും പ്രവാസികളോട് എംബസി നിർദ്ദേശിച്ചിട്ടുണ്ട്. എംബസിയിൽ ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷം മാത്രം പണമിടപാടുകൾ നടത്താനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഒമാൻ കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രാലയത്തിന്റേതെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ലിങ്കുകൾ ഉപയോഗിച്ച് കൊണ്ട് നടക്കുന്ന ഇത്തരം ഒരു ഓൺലൈൻ തട്ടിപ്പ് പദ്ധതി ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

നേരത്തെ ഒമാനിൽ ഗാർഹിക ജീവനക്കാരുടെ സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൂടാതെ വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് നടക്കുന്ന വിവിധ രീതികളിലുള്ള തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും (റ്റിആർഎ) മുന്നറിയിപ്പ് നൽകിയിരുന്നു.

ഐഡി കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായി റ്റിആർഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താനും പൊതുജനങ്ങളോട് റ്റിആർഎ ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags: UAEOmanDubaiPravasiGulfmuscat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.