World

കാലിഫോർണിയയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ചുവരിൽ ഹിന്ദു വിരുദ്ധ സന്ദേശങ്ങൾ എഴുതി സാമൂഹ്യ വിരുദ്ധർ ; ആക്രമണത്തെ അപലപിച്ച് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ

മതഭ്രാന്തിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് സാക്രമെൻ്റോ കൗണ്ടി ജനപ്രതിനിധി സഭയിലെ അംഗം അമി ബെറ എക്സിൽ പോസ്റ്റ് ചെയ്തു

Published by

കാലിഫോർണിയ : യുഎസിൽ വീണ്ടും ഹിന്ദുക്ഷേത്രത്തിന് നേർക്ക് ആക്രമണം. കാലിഫോർണിയയിലെ സാക്രമെൻ്റോ ഏരിയയിലുള്ള ബാപ്സ് ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ചുവരുകളിലാണ് ഹിന്ദു വിരുദ്ധ സന്ദേശങ്ങൾ ഗ്രാഫിറ്റി ഉപയോഗിച്ച് എഴുതി വച്ചത്.

ഇന്നലെ രാത്രിയോടെയാണ് ഈ ദുഷ്പ്രവൃത്തി നടന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. ഹിന്ദുക്കൾ തിരികെ പോകുക തുടങ്ങിയ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു ചുവരുകളിൽ എഴുതിയിരുന്നത്. തുടർന്ന് ക്ഷേത്ര അധികാരികളുടെ പരാതിയിൽ സാക്രമെൻ്റോ കൗണ്ടി പോലീസ് സ്ഥലത്തെത്തി പരിശാധന നടത്തി.

അതേ സമയം ഇത് പ്രാദേശിക ഹിന്ദു സമൂഹത്തിൽ ഏറെ ആശങ്കകൾ ഉണർത്തിയിട്ടുണ്ട്. എന്നാൽ മതഭ്രാന്തിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് സാക്രമെൻ്റോ കൗണ്ടി ജനപ്രതിനിധി സഭയിലെ അംഗം അമി ബെറ എക്സിൽ പോസ്റ്റ് ചെയ്തു.

നമ്മുടെ സമൂഹത്തിൽ പ്രകടമായ ഈ നശീകരണ പ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുകയും വേണമെന്ന് അവർ വ്യക്തമാക്കി. ഇതിനു പുറമെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും സംഭവത്തിൽ അതിയായ ആശങ്ക പങ്കുവച്ചു.

ഇതിന് മുമ്പ് സെപ്റ്റംബർ 17 ന് ന്യൂയോർക്കിലെ ബാപ്സ് സ്വാമിനാരായണ ക്ഷേത്രത്തിൽ സമാനമായ ഒരു നശീകരണ സംഭവം നടന്നിരുന്നു. ഈ സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപലപിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by