Kerala

വിശ്വാസങ്ങൾക്കും വിധേയത്വത്തിനും അപ്പുറമാണ് ആത്മാഭിമാനം; നീതിയില്ലെങ്കിൽ നീ തീയാവുക, വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് പി.വി.അൻവർ

Published by

കോഴിക്കോട്: വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതയ്‌ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനമെന്ന് പി.വി.അൻവർ എംഎൽഎ. നീതിയില്ലെങ്കിൽ നീ തീയാവുക”എന്നാണല്ലോ. വൈകുന്നേരം നാലര മണിയ്‌ക്ക് നിലമ്പൂരിൽ മാധ്യമങ്ങളെ കാണുമെന്നും പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സിപിഎമ്മിനെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചതിനു പിന്നാലെയാണ് അന്‍വര്‍ അപ്രതീക്ഷിത വാര്‍ത്താസമ്മേളനം വീണ്ടും വിളിച്ചിരുക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്‌ക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനും എതിരെയായിരുന്നു അൻവറിന്റെ ആരോപണങ്ങള്‍ ഏറെയും.

എഡിജിപി ക്രിമിനലാണെന്നും അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നും കഴിഞ്ഞ ദിവസവും അന്‍വര്‍ പറഞ്ഞിരുന്നു. അതിനിടെ, അന്‍വര്‍ ഗുരുതര ആരോപണമുന്നയിച്ച പി.ശശിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പരസ്യപ്രതികരണം പാടില്ലെന്ന് പാര്‍ട്ടി നിര്‍ദേശം നിലനില്‍ക്കെയാണ് അദ്ദേഹം ഇന്ന് വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Time Edited:
വിശ്വാസങ്ങൾക്കും,വിധേയത്വത്തിനും,താൽക്കാലികതയ്‌ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം.
അതിത്തിരി കൂടുതലുണ്ട്‌.
“നീതിയില്ലെങ്കിൽ നീ തീയാവുക”എന്നാണല്ലോ..
ഇന്ന് വൈകിട്ട്‌ നാലരയ്‌ക്ക്‌
മാധ്യമങ്ങളെ കാണുന്നുണ്ട്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by