കൊച്ചി: ചെറായിമുനമ്പം വില്ലേജുകളിലെ െ്രെകസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് കൈയ്യേറിയ പരാതിയില്‍ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും മൗനം പാലിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? എറണാകുളം എം. പി ഹൈബി ഈഡനും വൈപ്പിന്‍ എം.എല്‍.എ കെ.എന്‍. ഉണ്ണികൃഷ്ണനും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് സീറോ മലബാര്‍ സഭാ അല്മായ ഫോറം.
ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഈ പ്രശ്നം പൊതുജനങ്ങളുടേയും സര്‍ക്കാരിന്റെയും കോടതികളുടെയും ശ്രദ്ധയില്‍ പെടുത്തുന്നതില്‍ ഈ ജനപ്രതിനിധികള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങള്‍ ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് കൈയ്യേറിയ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
വഖഫ് ബോര്‍ഡ് 25.09.2019ല്‍ അവരുടെ ആസ്തിവിവരക്കണക്കില് മുനമ്പത്തെ ഭൂമി എഴുതി ചേര്ച്ചത്തപ്പോള് നിയമോപദേശമൊന്നും തേടാതെ മേഖലയിലെ ഏകദേശം 610 കുടുംബങ്ങളുടെ കരമടവ്,രജിസ്ട്രേഷന് തുടങ്ങിയ റവന്യൂ നടപടികള്‍ തഹസില്‍ദാര്‍ നിര്‍ത്തിവക്കുകയായിരുന്നു.സ്ഥലം എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണന് മുഖേന സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അന്വേഷണങ്ങള്‍ക്കു ശഷം, തഹസില്‍ദാരുടെ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു.എന്നാല്‍ വഖഫ് ബോര്‍ഡ് കോടതികളില്‍ നിന്ന് സ്റ്റേ നേടി.
വഖഫ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ എന്ത് നിലപാട് എടുത്തുവെന്ന് ഹൈബി ഈഡന് ജനങ്ങളോട് വ്യക്തമാക്കണം.കടലും ‘കരക്കാരും’ ഭൂമി കവരുമ്പോള്‍ നിങ്ങളുടെ മൗനം ആര്‍ക്കു വേണ്ടിയാണ്? ചീനവല വലിച്ചും ഇത്തള് വാരിയും, മത്സ്യബന്ധനത്തിനു പോയും ജീവിച്ചുപോന്നവരാണ് ഇവിടെയുള്ളവര്‍. ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചികിത്സയും മുടങ്ങുകയാണ്.കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും നിലച്ച മട്ടാണ്.ഭൂമി ക്രയവിക്രയം ചെയ്യാന്‍ കഴിയാതായതോടെ നിശ്ചയിച്ചുറപ്പിച്ചിരുന്ന പല വിവാഹബന്ധങ്ങളും ഒഴിഞ്ഞുപോയി.
ഒരു നൂറ്റാണ്ടിലേറെക്കാലം താമസിക്കുന്ന വീടും പുരയിടവും നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ കഴിയുന്ന കുടുംബങ്ങളുടെ ആശങ്ക മനുഷ്യാവകാശ വിഷയമായി കണ്ട് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ എറണാകുളം എംപിയും, വൈപ്പിന്‍ എം.എല്‍.എയും നിലപാട് വ്യക്തമാക്കി രംഗത്തിറങ്ങണമെന്ന് സീറോ മലബാര്‍ സഭാ അല്മായ ഫോറം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: