ചെറുകോല്‍: ക്ഷേത്രാചാരങ്ങളില്‍ കാലിക പരിഷ്കരണം ആവശ്യമെന്ന് സീമ ജാഗരണ്‍ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന് പറഞ്ഞു.
ഭാരതീയ സംസ്കാരത്തില്‍ ശ്രുതിയും സ്മൃതിയുമുണ്ട്. ശ്രുതി മാറ്റമില്ലാത്തതും സ്മൃതികള്‍ കാലദേശ വ്യത്യാസമനുസരിച്ച് മാറുന്നതുമാണ്. ജന്മം കൊണ്ടു മാത്രമല്ല കര്‍മ്മം കൊണ്ടും ബ്രാഹ്മണ്യം നേടാമെന്ന പാലിയം വിളംബരം പ്രായോഗികമാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍ നടന്നു വരുന്ന കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പഠനശിബിരത്തിന്റെ നാലാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ് സുദര്ശന്, പറവൂര്‍ ജ്യോതിസ്, എം മോഹന്‍, എന്‍. രാധാകൃഷ്ണന്, രവി ആടികുളങ്ങര, വി.എസ്. രാമസ്വാമി, ശാന്ത പി. നായര്‍ എന്നിവര്‍ ഇന്നലെ ക്ലാസ്സുകള്‍ എടുത്തു.
വ്യക്തിഗത ഉപാസന സാമൂഹിക ഉയര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗവും സാമാജിക സമരസത പ്രമുഖുമായ വി.കെ. വിശ്വനാഥന് പറഞ്ഞു. എല്ലാവര്ക്കും നന്മയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഭാരതത്തില്‍ ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഠനശിബിരത്തില്‍ ഇന്നലെ ആദ്യ സെഷനി
ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമിതി സംസ്ഥാന ആഡിറ്റര്‍ എന്‍. നാഗപ്പന്‍നായര്‍ അദ്ധ്യക്ഷനായി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, ഉപാദ്ധ്യക്ഷന്മാരായ എം. നന്ദകുമാര്‍, വി.ടി. ബിജു, കെ.എസ്. സുദര്ശന്, തിരുവനന്തപുരം മേഖലാ അദ്ധ്യക്ഷന്‍ ജി. രാജേന്ദ്രന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: