Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കഴിഞ്ഞ 5 ദിവസം അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ഓഹരി വില 21.5 ശതമാനം ഉയര്‍ന്നു; ഉയിര്‍ത്തെഴുന്നേല്‍പുമായി അനിൽ അംബാനി

കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ വാര്‍ത്തയായിരിക്കുന്നത് അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് പവറിന്റെ ഓഹരിവിലയിലുണ്ടായ വന്‍കുതിപ്പാണ്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഓഹരി നേടിയത് ഏകദേശം 21.5 ശതമാനം വളര്‍ച്ച. വെറും 34 രൂപ 60 പൈസയില്‍ ഉണ്ടായിരുന്ന ഓഹരിയുടെ വില 42 രൂപയിലേക്കാണ് ഉയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 07:50 pm IST
in Business

മുംബൈ: കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ വാര്‍ത്തയായിരിക്കുന്നത് അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് പവറിന്റെ ഓഹരിവിലയിലുണ്ടായ വന്‍കുതിപ്പാണ്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഓഹരി നേടിയത് ഏകദേശം 21.5 ശതമാനം വളര്‍ച്ച. വെറും 34 രൂപ 60 പൈസയില്‍ ഉണ്ടായിരുന്ന ഓഹരിയുടെ വില 42 രൂപയിലേക്കാണ് ഉയര്‍ന്നത്. കഴിഞ്ഞ ആറു മാസത്തില്‍ റിലയന്‍സ് പവര്‍ 45 ശതമാനം കുതിച്ചു. ഒരു വർഷത്തിൽ 111 ശതമാനാം ഉയർന്ന് മൾട്ടിബാഗറായി. റിലയന്‍സ് പവറിന് മേലുണ്ടായിരുന്ന കടങ്ങള്‍ തീര്‍ത്ത് കമ്പനി കടരഹിത കമ്പനി എന്ന പദവി കൈവരിച്ചതോടെയാണ് ഓഹരി വിലയില്‍ ഈ മുന്നേറ്റം.

ഒന്നിനു പിന്നാലെ ഒന്നായി അനില്‍ അംബാനി. കടങ്ങള്‍ തിരിച്ചടയ്‌ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് ശുക്രദശയാണെന്നും പണമുള്ളവര്‍ കണ്ണടച്ച് അദ്ദേഹത്തിനായി മൂലധനം ഇറക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിന്റെ (വി ഐപിഎല്‍- VIPL) ഒരു ഗ്യാരന്‍റര്‍ ആയിരുന്നു റിലയന്‍സ് പവര്‍ ഇപ്പോള്‍ വിഐപിഎല്ലിന്റെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും റിലയന്‍സ് പവര്‍ തീര്‍ത്തതായി വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റിലയന്‍സ് പവര്‍ ഏകദേശം 3,872.04 കോടി രൂപയുടെ ബാധ്യതയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതുവഴി വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിന് വായ്‌പ നല്‍കുന്നവരോടുള്ള കോര്‍പ്പറേറ്റ് ഗ്യാരണ്ടി പ്രതിബദ്ധത അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് പവര്‍ നിറവേറ്റിയിരിക്കുകയാണ്. അനില്‍ അംബാനിയുടെ ഈ നടപടി വിഐപിഎല്ലിന്റെ 3,872.04 കോടി രൂപയുടെ കുടിശിക കടവുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും അവസാനിപ്പിച്ചതോടെ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കടം പൂജ്യമായി കുറയ്‌ക്കാനും റിലയന്‍സ് പവറിനു സാധിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ റിലയന്‍സ് പവര്‍ ഇപ്പോള്‍ കടരഹിത സ്റ്റാറ്റസ് കൈവരിച്ചിവെന്നര്‍ത്ഥം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലയന്‍സ് പവറിന്റെ ആസ്തി 11,155 കോടി രൂപയുമാണ്. അനില്‍ അംബാനിയുടെ തിരിച്ചുവരവായാണ് ഇതിനെ ബിസിനസ് വിദഗ്ധര്‍ കാണുന്നത്.

മികച്ച തിരിച്ചുവരവിന് ശ്രമിക്കുന്ന അനിൽ അംബാനിയെ സാമ്പത്തികമായി സഹായിക്കാന്‍ നിക്ഷേപകര്‍ എത്തുന്നതായി ഒരു വാര്‍ത്തയും പുറത്തുവന്നു. പ്രമുഖ നിക്ഷേപകരായ സഞ്ജയ് ഡാംഗിയും, സഞ്ജയ് കോത്താരിയുമാണ് അനിൽ അംബാനിയുടെ ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ എത്തുന്നത്. ഇരുവരും റിലയൻസ് പവറിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. 925 കോടി രൂപയുടെ നിക്ഷേപം ഇരുവരും ഇറക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

. ലഭിക്കുന്ന ഫണ്ടുകൾ കമ്പനി കടം കുറയ്‌ക്കാനും, ഹരിത ഊർജ പദ്ധതികളെ പിന്തുണയ്‌ക്കാനും ഉപയോഗിക്കുകയാണെന്ന് നിക്ഷേപകരം വിശ്വസിപ്പിക്കുന്നതില്‍ അനില്‍ അംബാനി വിജയിച്ചതോടെയാണ് കൂടുതല്‍ നിക്ഷേപകര്‍ പണവുമായി അനില്‍ അംബാനിയെ തേടി എത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് പവറിന്റെ പ്രൊമോട്ടറായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ റിലയന്‍സ് പവറില്‍ 600 കോടി രൂപ നിക്ഷേപിക്കും. ഇതോടെ റിലയൻസ് പവറിലെ റിലയൻസ് ഇൻഫ്രയുടെ ഓഹരി പങ്കാളിത്തം 23 ശതമാനത്തിൽ നിന്ന് 25 ശതമാനമായി വർധിക്കും. റിലയൻസ് പവറിന്റെ ഏകദേശം 2 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്ന സഞ്ജയ് ഡാംഗി, തന്റെ സ്ഥാപനമായ ഓതം ഇൻവെസ്റ്റ്മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വഴി 675 കോടി രൂപ കൂടി നിക്ഷേപിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഓഹരി പങ്കാളിത്തം 6 ശതമാനമാകും.

Tags: sharemarketAnilAmbaniRelianceInfrastructureReliancepower
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം വെളുപ്പിക്കൽ: വീടു കണ്ടുകെട്ടി, അനിൽ അംബാനിയെ ഇ ഡി ചോദ്യം ചെയ്യും

Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

റിസര്‍വ്വ് ബാങ്ക് അഴിച്ചുവിട്ട ഡബിള്‍ പോസിറ്റീവ് നയങ്ങളില്‍ നാലാം ദിവസവും കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടി

India

കോടികളുടെ റെയില്‍വേ,ഹൈവേ, ടെലികോം ഓര്‍ഡറുകള്‍ നേടി ഈ റെയില്‍വേ കമ്പനി; അഞ്ച് ദിവസത്തില്‍ ഒരു ഓഹരിയുടെ വില 54 രൂപ കൂടി

India

അദാനിയ്‌ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളാന്‍ ട്രംപിന്റെ ഉദ്യോഗസ്ഥരെ കണ്ട് അദാനിയുടെ പ്രതിനിധികള്‍; അദാനി ഓഹരികള്‍ 14 ശതമാനം കുതിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.