ബെംഗ്ളൂരു :ലോറി കാബിനില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. മൃതദേഹം കാര്‍വാര്‍ ആശുപത്രി്ലേക്ക് മാറ്റി.
വ്യാഴാഴ്ച പോസ്റ്റ്്മോര്‍ട്ടം നടത്തുമെന്നാണ് അറിയുന്നത്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.
ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന് എന്നിവര്‍ക്കായി വ്യാഴാഴ്ച തെരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ദൗത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും എംഎല്‍എ നന്ദി പറഞ്ഞു. നിങ്ങളുളളതിനാലാണ് ഇത്തരത്തില്‍ ശ്രമകരമായ തിരച്ചില്‍ നടന്നത്. മാധ്യമങ്ങളുടെ നിരന്തര പ്രേരണയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്നും എംഎല്‍എ പറഞ്ഞു.
മുമ്പ് ചിലര്‍ കരയിലാണ് മൃതദേഹമെന്ന് പറഞ്ഞിരുന്നു. അതിനാല്‍ മണ്ണിടിഞ്ഞ് വീണ കരയില്‍ പരിശോധിച്ചു. അന്നും നദിയിലാണ് മൃതദേഹമെന്നാണ് തങ്ങള്‍ പറഞ്ഞതെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
ഷിരൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. അര്ജുന് ഓടിച്ചിരുന്ന ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ലോറിയുള്‍പ്പെടെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: