ന്യൂദല്‍ഹി: ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ സംരംഭം 10 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ നിശ്ചയദാര്‍ഢ്യമാണ് ‘മേക്ക് ഇന്‍ ഇന്ത്യ’ വ്യക്തമാക്കുന്നതെന്ന് ശ്രീ മോദി അടിവരയിട്ടു. സാധ്യമായ എല്ലാ വഴികളിലൂടെയും ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ?ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
‘ഇന്ന് മെയ്‌ക്ക് ഇന്‍ ഇന്ത്യ 10 വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ദശാബ്ദക്കാലമായി ഈ പ്രസ്ഥാനത്തെ വിജയിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യത്തെ ഉല്‍പ്പാദനത്തിന്റെയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാക്കി മാറ്റാനുള്ള 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്തെയാണ് ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ വ്യക്തമാക്കുന്നത്. വിവിധ മേഖലകളില്‍ കയറ്റുമതി എങ്ങനെ ഉയര്‍ന്നു, ശേഷികള്‍ വര്‍ധിച്ചു, അങ്ങനെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.
സാധ്യമായ എല്ലാ വഴികളിലൂടെയും ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ ?ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. പരിഷ്‌കാരങ്ങളില്‍ ഇന്ത്യയുടെ മുന്നേറ്റവും തുടരും. നമ്മള്‍ ഒരുമിച്ച് ഒരു സ്വയംപര്യാപ്ത, വികസിത ഭാരതം നിര്‍മ്മിക്കും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: