India

ട്രക്കിൽ കാർ ഇടിച്ച് കയറി ഏഴ് പേർ മരിച്ചു ; ദാരുണ സംഭവം ഗുജറാത്തിലെ സബർകാന്തയിൽ

കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്

Published by

അഹമ്മദാബാദ് : ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിനടുത്ത് കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടെ ഹിമ്മത്നഗർ ഹൈവേയിലാണ് ദാരുണമായ അപകടം നടന്നത്.

ഗുജറാത്തിലെ ഷംലാജിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിനുള്ളിൽ എട്ട് യാത്രക്കാരെങ്കിലും ഉണ്ടായിരുന്നതായി ഹിമ്മത് നഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് പട്ടേൽ അറിയിച്ചു. കാറിലുണ്ടായിരുന്നവർ എല്ലാം അഹമ്മദാബാദ് നിവാസികളായിരുന്നു.

കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പോലീസ് മൃതദേഹങ്ങൾ  പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോലീസ് കൂടുതൽ അന്വേഷണം ഊർജിതമായി നടത്തിവരികയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by