തിരുമല : മൃഗകൊഴുപ്പ് ചേർന്ന നെയ്യ് ഉപയോഗിച്ച് ലഡ്ഡു നിർമ്മിച്ചെന്ന വിവാദങ്ങൾക്കിടയിലും തിരുപ്പതിയിൽ ലഡ്ഡു വിൽപ്പന തകൃതിയായി മുന്നോട്ട്. നാലു ദിവസത്തിനുള്ളിൽ 14 ലക്ഷം ലഡ്ഡു വിറ്റതായാണ് ടി ടി ഡി റിപ്പോർട്ട്.
സെപ്തംബർ 19 ന് 3.59 ലക്ഷം, 20 ന് 3.17 ലക്ഷം, 21 ന് 3.67 ലക്ഷം, 22 ന് 3.60 ലക്ഷം എന്നിങ്ങനെയാണ് ലഡുവിന്റെ വില്‍പന കണക്ക്. വിവാദത്തിന് മുന്‍പും ദിവസേന ശരാശരി 3.5 ലക്ഷം ലഡ്ഡു വരെ ക്ഷേത്രത്തില്‍ വിതരണം ചെയ്യാറുണ്ട്.പ്രത്യേക ദിവസങ്ങളിലും ഉത്സവങ്ങളിലും 4 ലക്ഷം വരെ ലഡ്ഡു തയ്യാറാക്കാറുണ്ട്.
300 വർഷത്തിലേറെ പഴക്കമുണ്ട് തിരുപ്പതി ശ്രീ വെങ്കിടാചലപതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡുവിന്. 1715 മുതലാണ് ലഡ്ഡു ഭഗവാന് നിവേദിക്കാനും പ്രസാദമായി നല്‍കാനും തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: