ബെംഗളൂരു ; നഗരത്തിലെ എക്സൈസ് ഓഫീസുകളിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തി. യശ്വന്ത്പൂർ, ബടരായൺപൂർ ഓഫീസുകളിൽ സിഗരറ്റിലെ പുകയില നീക്കം ചെയ്ത് കഞ്ചാവ് നിറച്ചതായും കണ്ടെത്തി. ലോകായുക്ത തലവന്മാരായ ജസ്റ്റിസ് ബിഎസ് പാട്ടീൽ, ബി. വീരപ്പ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ലോകായുക്ത ജസ്റ്റിസ് ബിഎസ് പാട്ടീൽ യശ്വന്ത്പൂർ, ബടരായൺപൂർ എക്സൈസ് ഓഫീസുകളിൽ പരിശോധനയ്‌ക്കായി സെർച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 61 എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തിയതായി ലോകായുക്ത ജസ്റ്റിസ് ബിഎസ് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. ലോകായുക്ത ഓഫീസിൽ 132 പരാതികൾ ലഭിച്ചിട്ടുണ്ട്.
‘ എന്താണ് ഇവിടെ നടക്കുന്നത്? ചില ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഡെപ്യൂട്ടി കമ്മീഷണർ ഫോൺ എടുക്കുന്നില്ല. യശ്വന്ത്പൂരിലും ബട്ടരായൺപൂരിലും ഉദ്യോഗസ്ഥരില്ല. രജിസ്റ്ററിൽ രേഖപ്പെടുത്താതെയാണ് ചില ഉദ്യോഗസ്ഥർ പുറത്തുപോയത്. ചിലയിടങ്ങളിൽ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. കണക്കിൽ പെടാത്ത രണ്ട് ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാം കണ്ടുകെട്ടുമെന്നും ‘ അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക