ബെംഗളൂരു : തിരുപ്പതി ലഡുവിന്റെ പവിത്രതയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുപ്പതിയിൽ നിന്നുള്ള നന്ദിനി നെയ്യിന് ഡിമാൻഡ് വർധിച്ചു. കൂടുതൽ നന്ദിനി നെയ്യ് വിതരണം ചെയ്യാൻ കെഎംഎഫിനോട് ടിടിഡി അഭ്യർത്ഥിച്ചു. ഇതോടെ നന്ദിനി നെയ്യുടെ സുരക്ഷാസംവിധാനങ്ങളിൽ കെഎംഎഫ് കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നന്ദിനി നെയ്യ് തിരുപ്പതിയിലേയ്‌ക്ക് കൊണ്ട് പോകും വഴിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തിരുമലയിലേക്ക് അയക്കുന്ന നെയ്യ് ടാങ്കറുകൾക്ക് ജിപിഎസും ഇലക്ട്രിക് ലോക്കിംഗും സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ.ആഴ്ചയിൽ മൂന്ന് ടാങ്കർ നെയ്യ് ഇറക്കുമതി ചെയ്തിരുന്നു. നിലവിൽ 3 മാസത്തേക്ക് 350 ടൺ നെയ്യ് വിതരണം ചെയ്യാൻ കെഎംഎഫുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട് . ടിടിഡിയുമായുള്ള മുൻ കരാർ ഒന്നര മാസത്തിനുള്ളിൽ അവസാനിക്കും. അതുകൊണ്ട് ദിവസവും ഒരു ടാങ്കർ നെയ്യ് കൊണ്ടുവരാൻ 6 മാസത്തെ കരാറുണ്ടാക്കാൻ ആലോചന നടക്കുന്നുണ്ട്.
തിരുപ്പതിയിലേക്ക് നന്ദിനി നെയ്യ് കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഇലക്ട്രിക് ഡോർ ഘടിപ്പിക്കും.ലാബ് പരിശോധനയ്‌ക്ക് ശേഷമാകും നന്ദിനി നെയ്യ് നൽകുക . മുൻ സർക്കാരിന്റെ കാലത്ത് ടിടിഡിക്ക് നെയ്യ് വിതരണം ചെയ്തിരുന്നില്ല. ടിടിഡിയുടെ ആവശ്യപ്രകാരമാണ് ഇപ്പോൾ നന്ദിനി നെയ്യ് വിതരണം ചെയ്യുന്നതെന്ന് കെഎംഎഫ് എംഡി ജഗദീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: