ബംഗളൂരു: ഹിറ്റ്‌ലറുടെ രീതിയിൽ ഭരണം കൈയ്യാളുന്ന സിദ്ധരാമയ്യ സർക്കാരിന് കീഴിൽ കർണാടകയിലെ ജനങ്ങൾ സുരക്ഷിതരല്ലെന്ന് ആരോപിച്ച് സംസ്ഥാന ബിജെപി ഘടകം. കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ ക്രൂരസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി വിമർശനവുമായി രംഗത്തെത്തിയത്.
സിദ്ധരാമയ്യയുടെ ഭരണത്തിന് കീഴിൽ നടന്നു വരുന്ന പ്രീണന നയങ്ങൾ ക്രമസമാധാനത്തിന്റെ സമ്പൂർണ്ണ തകർച്ചയിലേക്ക് നയിച്ചു. ഹിറ്റ്‌ലറുടെ സമാനമായ സിദ്ധരാമയ്യ സർക്കാരിൽ കന്നഡക്കാർ ഇനി സുരക്ഷിതരല്ല എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ് അഷ്റഫ് കൊലപ്പെടുത്തിയ മഹാലക്ഷ്മിയെന്ന സ്ത്രീയെന്ന് ബിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
തങ്ങളുടെ വോട്ട് ബാങ്ക് സുരക്ഷിതമാക്കാനാണ് ലവ് ജിഹാദ് വിരുദ്ധ നിയമങ്ങളെ കോൺഗ്രസ് എതിർത്തതെന്നും ബിജെപി ആരോപിച്ചു. കൂടാതെ കേവലം കുറ്റവാളികളെ പ്രീതിപ്പെടുത്താനും വോട്ട് ബാങ്ക് നിറയ്‌ക്കാനുമുള്ള പ്രവൃത്തിയായി ഇതിനെ തരംതാഴ്‌ത്തരുതെന്ന് കോൺഗ്രസ് മന്ത്രിമാരോട് അഭ്യർത്ഥിക്കുന്നതായും പോസ്റ്റിൽ പറയുന്നുണ്ട്.
രാഹുൽ ഗാന്ധി ഹമാസ് ഭീകരർക്കുവേണ്ടി കരയുമ്പോൾ നിങ്ങൾക്ക് പരിഗണിക്കേണ്ട ഒരു കാര്യമാണ് ലവ് ജിഹാദ് വിരുദ്ധ നിയമങ്ങളെ എതിർക്കുക എന്നതെന്നും കോൺഗ്രസിനെതിരെ ബിജെപി തുറന്നടിച്ചു.
ബെംഗളൂരുവിലെ വൈലിക്കാവിൽ വ്യാഴാഴ്ചയാണ് ഒരു സ്ത്രീയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ബംഗളൂരുവിലെ മല്ലേശ്വര സ്വദേശിനി മഹാലക്ഷ്മി (29) ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി സെൻട്രൽ ബെംഗളൂരു സെൻട്രൽ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശേഖർ എച്ച് തെക്കണ്ണവർ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: