അമ്മ ആയതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. മകള്‍ക്കായി ‘ഉണ്ണീ വാവാവോ’ എന്ന താരാട്ട് പാട്ട് പഠിച്ചതിനെ കുറിച്ച് ആലിയ ഭട്ട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ് ആലിയ ഇക്കാര്യം പറഞ്ഞത്.
‘ഉണ്ണീ വാവാവോ’ എന്ന പാട്ട് പാടിക്കൊണ്ടാണ് ആലിയ സംസാരിച്ചത്. ഈ താരാട്ട് പാട്ട് രണ്‍ബിറും പാടാറുണ്ട്. റാഹയെ പരിചരിക്കുന്ന സ്ത്രീ വന്നപ്പോള്‍ മുതല്‍ ഈ താരാട്ടുപാട്ട് പാടിക്കൊടുക്കുന്നുണ്ട്. റാഹയ്ക്ക് ഉറങ്ങാന്‍ സമയമാകുമ്പോള്‍ മാമാ വാവോ, പാപാ വാവോ എന്നുപറഞ്ഞ് ഉറങ്ങണമെന്ന് ആവശ്യപ്പെടാറുണ്ട്.
അങ്ങനെയാണ് രണ്‍ബിര്‍ ഈ താരാട്ടുപാട്ട് പാടിച്ചത്. അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുത്തശേഷം തനിക്ക് ഒരുപാട് മാറ്റം സംഭവിച്ചുവെന്നും അത് തുറന്ന് സമ്മതിക്കാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും ആലിയ പറന്നുണ്ട്. തന്റെ കാര്യത്തിനായി പലപ്പോഴും സമയം കണ്ടെത്താനാകുന്നില്ല.
തന്റേതായ സമയങ്ങളില്ല. തെറാപ്പി സെഷന് പോലും കഴിഞ്ഞ രണ്ട് മാസമായി പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും ആലിയ പറയുന്നുണ്ട്. റാഹ ആദ്യമായി അമ്മയെന്ന് വിളിച്ച നിമിഷവും ഒരിക്കലും മറക്കാനാകില്ലെന്ന് ആലിയ പറയുന്നു. ‘അവള് ആദ്യമായി എന്നെ അമ്മ എന്ന് വിളിച്ചത് ഒരിക്കലും മറക്കാനാകില്ല. ‘മമ്മ’ എന്നാണ് അവള് വിളിച്ചുതുടങ്ങിയത്.
ആ സമയത്ത് ഞാനും അവളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ‘മമ്മ’ എന്ന് വിളിച്ചത് എന്നാണ് ആലിയ പറയുന്നത്. അതേസമയം, 1991ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത സാന്ത്വനം എന്ന സിനിമയില്‍ ചിത്ര ആലപിച്ചതാണ് ഉണ്ണീ വാവാവോ എന്ന താരാട്ട് പാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: