Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിരുപ്പതി ലഡു വിവാദം: പഴനിയിലും നെയ് വിതരണം ചെയ്യുന്നത് എആര്‍ ഫുഡ്‌സ്; അന്വേഷണം വേണമെന്ന് ഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 02:52 am IST
inIndia

ചെന്നൈ: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ നെയ് വിതരണം ചെയ്ത അതേ കമ്പനി തന്നെയാണ് പഴനിയിലും നെയ് വിതരണം ചെയ്യുന്നതെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഭക്തര്‍. ദിണ്ടിഗലിലെ എആര്‍ ഫുഡ്‌സ് ആണ് തിരുപ്പതിയിലേക്ക് നെയ് നല്കിയിരുന്നത്. ഇവര്‍ തന്നെയാണ് പഴനി മുരുകക്ഷേത്രത്തിലും നെയ് നല്കുന്നത്. തിരുപ്പതി ലഡുവില്‍ മായം കലര്‍ന്നെന്ന ആരോപണത്തിന് പിന്നാലെയാണ് പഴനിയിലെ അരവണയും പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന ആവശ്യമുയരുന്നത്.

പഴനി ക്ഷേത്ര ട്രസ്റ്റിന്റെ മേധാവി രാജശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എആര്‍ ഫുഡ്സ്. ഡിഎംകെ സര്‍ക്കാരാണ് രാജശേഖറിനെ ട്രസ്റ്റിന്റെ മേധാവിയായി നിയമിച്ചത്. ഇതിന് ശേഷമാണ് ഈ കമ്പനിയുടെ നെയ് ഇവിടെ വിതരണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ദേവാലയങ്ങളിലെ വഴിപാടുകളെ പറ്റിയും സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തെ കുറിച്ചുമുള്ള ആരോപണങ്ങള്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന് ബിജെപി ഇന്‍ഡസ്ട്രിയല്‍ സെല്‍ വൈസ് പ്രസിഡന്റ് സെല്‍വ കുമാര്‍ പറഞ്ഞു. പ്രസാദത്തിന്റെ പേരില്‍ എന്താണ് നല്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും എ ആര്‍ ഫുഡ്‌സ് നെയ് വിതരണം ചെയ്യുന്ന എല്ലാ ക്ഷേത്രങ്ങളിലും കര്‍ശന പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തി. ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദത്തില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകുന്ന കാര്യമല്ല. വിശ്വാസങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കു. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും, പൊറുക്കാനാകാത്ത തെറ്റുമാണ്. ഹൈന്ദവ വിശ്വാസങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണിത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം, സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും നല്കുന്ന പ്രസാദങ്ങളും പരിശോധിക്കാന്‍ കര്‍ണാടക മന്ത്രി രാമലിംഗ റെഡ്ഡി നിര്‍ദേശം നല്കി. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ തയാറാക്കുന്ന നന്ദിനി നെയ് മാത്രമേ ക്ഷേത്രങ്ങളിലെ പ്രസാദം തയാറാക്കാന്‍ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്. തിരുപ്പതി ക്ഷേത്രത്തിലും നന്ദിനി നെയ് ആണ് ഉപയോഗിച്ച് വന്നിരുന്നത്. ഇതിന് വില കൂടുതലാണെന്ന് കാണിച്ചാണ് എആര്‍ ഡയറി ഫുഡ്സിന് 2023ല്‍ കരാര്‍ നല്കിയത്.

ആശങ്ക വേണ്ട: തിരുപ്പതി തിരുമല ദേവസ്ഥാനം

നിലവില്‍ ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന ലഡുവിനെ കുറിച്ച് ആശങ്കകള്‍ വേണ്ടെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം. ഗുണനിലവാരമില്ലാത്ത നെയ് ഉപയോഗിച്ച് തയാറാക്കിയ ലഡു ഇപ്പോള്‍ വിതരണം ചെയ്യുന്നില്ല. പൂര്‍ണമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവയുടെ നിര്‍മാണമെന്നും, തികഞ്ഞ പരിശുദ്ധിയോടെയാണ് ഇവ ഇപ്പോള്‍ ഭക്തര്‍ക്കായി നല്‍കുന്നതെന്നും തിരുപ്പതി തിരുമല ദേവസ്ഥാനം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

Tags: Tirupati Ladu ControversyAR FoodsAR Foods Distributes GheeDevotees want an investigation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് സുപ്രീംകോടതി

Editorial

കാണാതെ പോകരുത് തിരുപ്പതിയുടെ സൂചന

India

സിനിമാമേഖലയിലുള്ളവര്‍ പിന്തുണയ്‌ക്കുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക; തിരുപ്പതി ലഡു വിവാദത്തിൽ വാദപ്രതിവാദവുമായി പ്രകാശ് രാജും പവൻ കല്ല്യാണും

India

നുണ പ്രചരിപ്പിക്കുന്നതിന് നായിഡുവിനെ ശാസിക്കണം; പ്രധാനമന്ത്രിക്ക് ജഗന്റെ കത്ത്

India

ഹിന്ദുക്കൾക്ക് ദുരിതവും വേദനയും മാത്രം ! അവരുടെ വികാരങ്ങളെ മനപ്പൂർവ്വം തകർക്കുന്നു : തിരുപ്പതി ലഡ്ഡു പ്രസാദ വിവാദത്തിൽ അന്വേഷണം വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.