ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ അത്യുഗ്രന്‍ ജയവുമായി ചെല്‍സി. 23കാരനായ സെനഗല്‍ സ്‌ട്രൈക്കര്‍ നിക്കോളാസ് ജാക്ക്‌സണിന്റെ ഇരട്ടഗോള്‍ മികവില്‍ വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്.
വെസ്റ്റ് ഹാമിനെ അവരുടെ തട്ടകമായ ലണ്ടന്‍ സ്‌റ്റേഡിയത്തിലാണ് ചെല്‍സി ഗംഭീര വിജയം നേടിയത്. ആതിഥേയര്‍ക്ക് ഒരു പഴുതുപോലും നല്‍കാതെയുള്ള സമഗ്രാധിപത്യത്തോടെയാണ് ചെല്‍സി കളിച്ചുകൊണ്ടിരുന്നത്. മദ്ധ്യനിരയില്‍ പന്തിന്റെ സമ്പൂര്‍ണ ആധിപത്യം ചെല്‍സി താരങ്ങള്‍ക്കായിരുന്നു. ആവശ്യമായ അവസരങ്ങളില്‍ കൃത്യമായ മുന്നേറ്റത്തോടെ ടീം സ്‌കോര്‍ ചെയ്യുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിലായിരുന്നു നിക്കോളാസ് ജാക്ക്‌സണിന്റെ ഇരട്ടഗോള്‍ കണ്ടത്. നാലാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ താരം 18-ാം മിനിറ്റില്‍ ഇരട്ടഗോള്‍ തികച്ച് ചെല്‍സിക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 22കാരനായ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ കോള്‍ പാല്‍മറും സ്‌കോര്‍ ചെയ്തതോടെ ചെല്‍സി ലീഡ് 3-0 ആയി ഉയര്‍ന്നു. കളിക്ക് 47 മിനിറ്റായപ്പോഴായിരുന്നു പാല്‍മറിന്റെ ഗോള്‍.
പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂള്‍, ആസ്റ്റണ്‍ വില്ല, ഫുള്‍ഹാം യുണൈറ്റഡ്, ടോട്ടനം ടീമുകള്‍ ഗംഭീര വിജയം നേടി. ബോണ്‍മൗത്തിനെ നേരിട്ട ലിവര്‍ 3-0ന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ലൂയിസ് ഡയസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ഡാര്‍വിന്‍ ന്യൂനസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ഡാര്‍വിന്‍ ന്യൂനസും ഗോളടിച്ചു. ഗോളുകളെല്ലാം ആദ്യ പകുതിയില്‍ തന്നെ നേടി. അഞ്ചില്‍ നാല് ജയം സ്വന്തമാക്കി ലിവര്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ മുന്നിലേക്കെത്തിയിട്ടുണ്ട്. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ വുള്‍വ്‌സിനെതിരെ 3-1ന്റെ വിജയമാണ് ആസ്റ്റണ്‍ വില്ല നേടിയത്. ഇതേ മാര്‍ജിനിലാണ് ഇന്നലെ ടോട്ടനം ബ്രെന്റ്‌ഫോര്‍ഡിനെയും ഫുല്‍ഹാം ന്യൂകാസിലിനെയും തോല്‍പ്പിച്ചത്. സൗതാംപ്ടണ്‍-ഇസ്വിച്ച് ടൗണ്‍, ലെയ്‌സെസ്റ്റര്‍ സിറ്റി-എവര്‍ട്ടണ്‍ മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: