മുംബൈ: മന്ത്രിസ്ഥാനം ഒഴിയുകയാണെങ്കില്‍ തനിക്ക് എന്‍സിപി സംസ്ഥാന പ്രസിഡണ്ട് പദവി നല്‍കണമെന്ന് എ കെ ശശീന്ദ്രന്. പാര്‍ലമെന്ററി പദവികളില്‍ മാറ്റം വരികയാണെങ്കില്‍ രാഷ്ട്രീയപദവികളിലും മാറ്റം വേണമെന്ന ആവശ്യമാണ് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ ശശീന്ദ്രന് പങ്കുവെച്ചത്. ഇത് തുടര്‍ന്നാണ് അന്തിമ തീരുമാനം ഒരാഴ്ച കഴിഞ്ഞ് എടുക്കാമെന്ന നിലപാടില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം എത്തിയത്. മന്ത്രിയെ മാറ്റണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി കൂടിയാലേ തീരുമാനിക്കാനാവൂ എന്നാണ് ദേശീയ അധ്യക്ഷന്‍ പവാര്‍ വ്യക്തമാക്കിയതെന്നും ശശീന്ദ്രന് പക്ഷം പറയുന്നു.
പി സി ചാക്കോ സംസ്ഥാന അധ്യക്ഷ പദത്തിനൊപ്പം ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പദവിയും നിലവില്‍ വഹിക്കുന്നുണ്ട്. പിസി ചാക്കോയെ സ്ഥിരം വര്‍ക്കിംഗ് പ്രസിഡണ്ടായി നിശ്ചയിക്കുകയും സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്താല്‍ പകരം തന്നെ സംസ്ഥാന പ്രസിഡണ്ടാക്കണമെന്നാണ് ശശീന്ദ്രന് വാദിക്കുന്നത്. ഇതോടെ പിസി ചാക്കോ വെട്ടിലായി. ദേശീയ രാഷ്ട്രീയത്തില്‍ ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം പൂര്‍ണമായും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചാക്കോയ്ക്ക് താല്പര്യം.സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ഇതു കൂടെ കണക്കിലെടുത്താണ് മന്ത്രിമാറ്റ തീരുമാനം മാറ്റിവച്ചത്.
കേന്ദ്ര കമ്മിറ്റി ഇനി എന്ന് കൂടുമെന്ന് ഒരു വ്യക്തതയും ഇല്ല. പതിവായി കൂടുന്ന ഒരു കമ്മിറ്റിയും അല്ല അത.് ഈ കാരണങ്ങളാല്‍ കേന്ദ്ര കമ്മിറ്റി തീരുമാനം ഒരു ഒഴിവു കഴിവ് മാത്രമാണ് എന്നാണ് ശശീന്ദ്രന് പക്ഷം കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: