ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അമർ പ്രീത് സിങ്. നിലവിൽ വൈസ് ചീഫ് ആയി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2024 സെപ്റ്റംബർ 30-ന് നിലവിലെ എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി വിരമിക്കുന്ന ഒഴിവിൽ ചുമതലയേൽക്കും.
എയർഫോഴ്‌സിൽ ഏറ്റവും പ്രാഗത്ഭ്യം നേടിയ ഓഫീസർമാരിൽ ഒരാളാണ് എ.പി. സിംഗ് . 1984 ഡിസംബർ 21 ന് അദ്ദേഹം ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്യപ്പെട്ടു. അതിനുശേഷം വിവിധ സുപ്രധാന സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു. 5000 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയമുള്ള അദ്ദേഹം മികച്ച ഫൈറ്റർ ട്രെയിനറും ടെസ്റ്റ് പൈലറ്റുമാണ്.റഷ്യയിലെ മിഗ്-29 അപ്‌ഗ്രേഡ് പ്രോജക്ട് മാനേജ്‌മെൻ്റ് ടീമിന്റെ തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസിന്റെ ഫ്ലൈറ്റ് ടെസ്റ്റിംഗിനായി നാഷണൽ ഫ്ലൈറ്റ് ടെസ്റ്റ് സെൻ്ററിൽ പ്രോജക്ട് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സേവനത്തിനും സംഭാവനകൾക്കും അംഗീകാരമായി “പരം വിശിഷ്ട സേവാ മെഡൽ”, “അതി വിശിഷ്ട സേവാ മെഡൽ” തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: