കച്ചാർ: അസമിലെ കച്ചാർ ജില്ലയിൽ നിന്ന് 15.5 കോടി രൂപ വിലമതിക്കുന്ന 18,000 മയക്കുമരുന്ന് ഗുളികകളും 2 കിലോ ക്രിസ്റ്റലിൻ മെതാംഫെറ്റാമൈനും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.
രഹസ്യ വിവരത്തെ തുടർന്ന് കച്ചാർ പോലീസ് , ബൻസ്‌കണ്ടി പ്രദേശത്ത് വച്ച് ഒരു ട്രക്ക് തടയുകയും വിശദമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ ഇവയ്‌ക്ക് 15.5 കോടി രൂപ വിലവരും. അതേ സമയം അസം മുഖ്യമന്ത്രി ഹിമ്മന്ത് ബിശ്വ ശർമ്മ മയക്കുമരുന്നുമൊത്തുള്ള അസം പോലീസിന്റെ ചിത്രം എക്‌സിൽ പങ്കുവെക്കുകയും ചെയ്തു.
നേരത്തെ സെപ്തംബർ 16ന് അസം പോലീസ് 42 കോടി വിലമതിക്കുന്ന 1.20 ലക്ഷം മയക്കുമരുന്ന് ഗുളികകളും 537 ഗ്രാം ഹെറോയിനും കണ്ടെടുക്കുകയും മൂന്ന് പേരെ അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പിടികൂടിയ മയക്കുമരുന്ന് ഗുവാഹത്തി വഴി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനാണ് പ്രതികൾ ശ്രമിച്ചതെന്ന് കരിംഗഞ്ച് ജില്ലാ പോലീസ് സൂപ്രണ്ട് പാർത്ഥ പ്രോതിം ദാസ് അന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: