ന്യൂഡൽഹി ; തിരുപ്പതി പ്രസാദത്തിന്റെ ലാബ് റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ .വിഷയത്തിൽ ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ വിവരം അറിഞ്ഞയുടൻ ഞാൻ ചന്ദ്രബാബു നായിഡുവുമായി സംസാരിച്ചു . അവരുടെ കൈവശമുള്ള റിപ്പോർട്ട് എനിക്ക് അയയ്‌ക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ഇത് അന്വേഷിക്കുകയും സംസ്ഥാന റെഗുലേറ്ററുമായി സംസാരിക്കുകയും ചെയ്യും. റിപ്പോർട്ട് സമഗ്രമായി പരിശോധിച്ച ശേഷം, നിയമപ്രകാരമുള്ളതും ഞങ്ങളുടെ എഫ്എസ്എസ്എഐയുടെ പരിധിയിൽ വരുന്നതുമായ എല്ലാ വശങ്ങളും മനസ്സിൽ വെച്ചുകൊണ്ട് ഉചിതമായ നടപടിയെടുക്കും.‘ അദ്ദേഹം പറഞ്ഞു.
അതേസമയം വിവാദത്തിൽ പ്രതികരിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ മുഖ്യ പുരോഹിതനായിരുന്ന രമണ ദീക്ഷിതലു രംഗത്തെത്തി. പ്രസാദം പഴയതുപോലെയല്ലെന്ന് നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് വർഷമായി ഈ പ്രവൃത്തി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: