ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നമ്പര്‍ വണ്‍ ടെററിസ്റ്റ് എന്ന് വിളിച്ച കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടുവിനെതിരെ കേസെടുത്തു. പക്ഷെ തന്റെ പ്രസ്താവനയില്‍ തനിക്ക് അശേഷം പശ്ചാത്താപമില്ലെന്ന് ബിട്ടു പറഞ്ഞു. കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നേതാവ് ബെംഗളൂരു പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടുവിനെതിരെ കേസെടുത്തത്.
പ്രതിപക്ഷനേതാവ് ഒരു യഥാര്‍ത്ഥ ഭാരതീയന് അല്ലെന്നും ഒരു നമ്പര്‍ വണ്‍ തീവ്രവാദിയാണെന്നും ആയിരുന്നു രവനീത് സിങ്ങ് ബിട്ടുവിന്റെ പ്രസ്താവന. ഈ പ്രസ്താവനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസും കെഎസ് യുവും ദേശീയതലത്തില്‍ തന്നെ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പക്ഷെ തനിക്ക് അശേഷം കുറ്റബോധമില്ലെന്ന് രവനീത് സിങ്ങ് ബിട്ടു അഭിപ്രായപ്പെട്ടു.
കാരണം പഞ്ചാബില്‍ ഞങ്ങള്‍ക്ക് തലമുറകളാണ് നഷ്ടമായത്. ഗാന്ധി കുടുംബം പഞ്ചാബിനെ കത്തിച്ചു. ഒരു സിഖുകാരന് എന്ന നിലയില്‍ എനിക്ക് ഇപ്പോഴും വേദനയുണ്ട്. ഞാന്‍ മന്ത്രിയായത് പിന്നീടാണ്. ആദ്യം ഞാന്‍ ഒരു സിഖുകാരനായിരുന്നു. ഖലിസ്ഥാന്‍ വാദിയായ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുക്കുന്നുവെങ്കില്‍ എന്താണ് നിങ്ങള്‍ പറയുക? ഇതിന്റെ പേരില്‍ ഖാര്‍ഗെ മാപ്പ് പറയണം. ഇന്ത്യയില്‍ തലപ്പാവ് ധരിച്ച സിഖുകാര്‍ക്ക് ഗുരുദ്വാരകളില്‍ പോകാന്‍ അനുവാദമുണ്ടോ ഇല്ലയോ എന്ന കാര്യം ഖാര്‍ഗെ വ്യക്തമാക്കണം. – ബിട്ടു വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസം യുഎസിലെ പര്യടന വേളയിലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവന ഉണ്ടായത് തലപ്പാവ് ധരിച്ച, കയ്യില്‍ ഖഡ ധരിച്ച സിഖുകാര്‍ക്ക് ഇന്ത്യയിലെ ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. രാഹുലിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ പ്രസ്താവിച്ചതോടെ സംഗതി വിവാദമായി. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു ശക്തമായി പ്രതികരിച്ചത്.
ബുധനാഴ്ച ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആശിശ് കുമാര്‍ സാഹയും കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ കേസ് നല്‍കിയിരുന്നു. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ മകനാണ് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു. താന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ലവലേശം പശ്ചാത്താപമില്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു രവനീത് സിങ്ങ് ബിട്ടു.
“എഫ് ഐആറുകളും പൊലീസ് കേസുകളുമായി എപ്പോഴും കോണ്‍ഗ്രസ് പേടിപ്പിക്കുന്ന പതിവുണ്ട്. ഇതേക്കുറിച്ച് എനിക്ക് ആശങ്കയില്ല. എങ്ങിനെയാണ് സിഖുകാരുടെ ഇന്ത്യയിലെ അവസ്ഥയെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയെ ന്യായീകരിക്കാന്‍ കഴിയുക? രാഹുല്‍ ഗാന്ധിയോ അവരുടെ പാര്‍ട്ടിയോ 100 കേസുകള്‍ നല്കട്ടെ. ഞാന്‍ രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി സംസാരിക്കും. വെടിയുണ്ടകളെക്കുറിച്ച് ആശങ്കയില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.”- രവനീത് സിങ്ങ് ബിട്ടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: