ആവശ്യമെങ്കിൽ സംഘടനയുടെ പേര് മാറ്റുമെന്നാണ് വാർത്താക്കുറിപ്പിൽ ആഷിക് അബു അറിയിച്ചിരിക്കുന്നത്. ‘പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്നതാണ് ആശയം. സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനുശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കും’ എന്നാണ് ആഷിക് അബു, രാജീവ് രവി, കമൽ കെ എം, അജയൻ അടാട്ട് എന്നിവർ കത്തിൽ പറഞ്ഞിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദീപ് വാര്യരുടെ വിമർശനം.
മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന രൂപീകരിക്കുമെന്ന് സംവിധായകൻ ആഷിക് അബു സ്ഥിരീകരിച്ചതിന് പിന്നാലെ സംഘടനയുടെ ഉദ്ദേശ ലക്ഷ്യത്തെ തുറന്നുകാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യർ. ലിജോ ജോസ് പെല്ലിശ്ശേരി അടക്കമുള്ള സംവിധായകർ സംഘടനയുടെ ഭാഗമല്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നതോടെയാണ് ആഷിക് അബുവിന് ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കേണ്ടി വന്നത്. ഈ കുറിപ്പിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ വിമർശനം.
ആവശ്യമെങ്കിൽ പേരുമാറ്റുമെന്ന് സുഡാപ്പി സിനിമാ സംഘടന. പേര് മാറ്റിയാലും ഇല്ലെങ്കിലും ദേശവിരുദ്ധർ ദേശവിരുദ്ധർ തന്നെ”-എന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പുതിയ സംഘടനയുടെ പേര് പുറത്തുവന്ന സമയത്തുതന്നെ ഇതിന് പിന്നിലുള്ള ശക്തികളെ സന്ദീപ് വാര്യർ തുറന്നു കാട്ടിയിരുന്നു. ‘പ്രോഗ്രസീവ് ഫിലിം മെക്കേഴ്‌സ് ഓഫ് ഇന്ത്യ, പിഎഫ്ഐ. കറക്ട് പേര്. മട്ടാഞ്ചേരി മാഫിയ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി’-എന്നായിരുന്നു അന്ന് സന്ദീപ് വാര്യർ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: