വേനല്‍ക്കാലമായതോടെ അസഹനീയമായ ചൂടിനൊപ്പം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള രോഗങ്ങളും ഏറിയിരിക്കുകയാണ്. ഇതില്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. പകല്‍സമയങ്ങളിലെ കനത്തചൂടും പുലര്‍ച്ചേയുള്ള തണുത്ത കാലാവസ്ഥയും പല തരത്തിലുള്ള രോഗങ്ങള്‍ക്കു കാരണമായേക്കാം.
വൈറല്‍പ്പനിയും ചര്‍മരോഗങ്ങളുമാണ് വേനല്‍ക്കാലത്ത് കൂടുതലായി കണ്ടുവരുന്നത്. വെയിലേറ്റ് വിയര്‍പ്പുതാണുണ്ടാകുന്ന ജലദോഷവും പനിയും ഇക്കാലയളവില്‍ പൊതുവെ കണ്ടുവരാറുണ്ട്.വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും അസുഖബാധിതരാകാം. മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് വയറിളക്കം, ചിക്കന്‍പോക്‌സ് എന്നിവയാണ് പ്രധാന രോഗങ്ങള്‍. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞും രോഗസാധ്യതയില്‍നിന്നകന്നുനിന്നും ഇവയെ പ്രതിരോധിക്കാം. കൂടാതെ, സൂര്യതാപമുണ്ടാകുന്നതിനും നേത്രരോഗങ്ങള്‍ക്കും സാധ്യതയുണ്ട്. വെയില്‍കൊള്ളുന്നവര്‍ക്ക് ഉയര്‍ന്ന ശരീരതാപമനുഭവപ്പെടും. ഇത് ശരീരത്തിലെ ജലാംശം പെട്ടെന്നു കുറയാന്‍ കാരണമാകും.
വേനല്‍ക്കാലത്ത് വസ്ത്രങ്ങള്‍ അലക്കിയുണക്കി ഉപയോഗിക്കണം. കട്ടികുറഞ്ഞതും ഇളംനിറമുള്ളതുമായ അയഞ്ഞ വസ്ത്രങ്ങളാണു നല്ലത്. കുട്ടികള്‍ ഇറുകിയ നൈലോണ്‍ വസ്ത്രങ്ങളുപയോഗിക്കുന്നതൊഴിവാക്കണം. പുറംപണി ചെയ്യുന്നവര്‍ക്ക് സൂര്യാതപമേല്‍ക്കാതിരിക്കാന്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ വെയിലത്തുള്ള ജോലി ഒഴിവാക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: