ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുമ്പേ കൊഴിഞ്ഞ പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കരുന്നിനെ എട്ടാം വയസിൽ വിധി തട്ടി തെറിപ്പിക്കുകയായിരുന്നു.
മകളെക്കുറിച്ചുള്ള ഓർമകളിലാണ് എല്ലാ ഓണക്കാലവുമെന്ന് ഗായിക പറയുന്നു. മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല. വീട്ടിൽ സദ്യയുണ്ടാക്കാറില്ല. ഒരു ഒഴിക്കുന്ന കറിയും രണ്ട് അല്ലാത്ത കറികളും വെക്കും. പക്ഷെ ചേച്ചിയുടെയും അനിയന്റെയും വീട്ടിൽ നിന്ന് കറികൾ കൊടുത്തയക്കും. അത് ഒരു ഓണമാകും. അത്രയേയുള്ളൂ. അല്ലാതെ ഓണാഘോഷങ്ങൾ തനിക്കില്ലെന്നും കെഎസ് ചിത്ര പറയുന്നു.
2011 ഏപ്രിൽ 11 നാണ് ചിത്രയുടെ മകൾ നന്ദന മരിച്ചത്. ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണായിരുന്നു മരണം. മാനസികമായ തകർന്ന് പോയ ചിത്രയ്‌ക്ക് ഏറെ നാളുകൾക്ക് ശേഷമാണ് സംഗീത ലോകത്തേക്ക് തിരിച്ചെത്താനാകുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് 2002 ൽ ചിത്രയ്‌ക്ക് മകൾ പിറന്നത്. കാത്തിരുന്ന് ലഭിച്ച മകളെ ചിത്രയ്‌ക്ക് നഷ്ടപ്പെട്ടത് ഏവരെയും വിഷമിപ്പിച്ചു.
6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ “വാനമ്പാടി” എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു. തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ “ഫീമൈൽ യേശുദാസ് ” എന്നും “ഗന്ധർവ ഗായിക” എന്നും ” ചിന്നക്കുയിൽ” എന്നും പേരുകൾ ആരാധക ലോകം ചിത്രയ്‌ക്ക് സമ്മാനിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: