തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ജോസഫ് പീറ്റര്‍ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ റോഡിലൂടെ നടന്നുപോയവര്‍ ദുര്‍ഗന്ധം എവിടെ നിന്നാണെന്ന് നോക്കിയപ്പോഴാണ് കാറിനുള്ളില്‍ ഒരാളെ കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. പരിശോധനകള്‍ക്കൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. എങ്ങനെയാണ് മരണം സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. സ്വാഭാവിക മരണമല്ല എന്നാണ് മനസ്സിലാകുന്നത്. മൃതദേഹത്തില്‍ പാടുകളുണ്ട്. അതിലൊരു വ്യക്തത പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ അറിയാന്‍ കഴിയൂ.
എസ് എന്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ദുര്?ഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചത്. പൗണ്ട്കടവ് സ്വദേശിയായ ജോസഫ് പീറ്ററാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ ഭാര്യയും മകനും വിദേശത്താണ്. മകള്‍ വിവാഹിതയായി മറ്റൊരു വീട്ടിലാണ് താമസം. തിരുവോണദിവസവും ഇയാളെ കണ്ടവരുണ്ട്. ഫോറന്‍സിക് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ ഇയാളുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. തുമ്പ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: