ആലപ്പുഴ: പായിപ്പാട് ജലോത്സവത്തില്‍ കാരിച്ചാല്‍ ചുണ്ടന് ജയിച്ചു. ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തില്‍ കാരിച്ചാല്‍ ചുണ്ടന് വള്ള സമിതിയുടെ കാരിച്ചാല്‍ ചുണ്ടന് ജേതാവായി. ഓളപ്പരപ്പില്‍ വിസ്മയം തീര്‍ത്താണ് എന്‍ പ്രസാദ് കുമാര്‍ ക്യാപ്റ്റനായ കാരിച്ചാല്‍ ചുണ്ടന് വിജയത്തിളക്കില്‍ തിളങ്ങിയത്. മേല്പാടം ബോട്ട് ക്ലബ്ബിന്റെ മുട്ടേല്‍ തങ്കച്ചന് ക്യാപ്റ്റനായ മേല്ലാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് കാരിച്ചാല്‍ ചുണ്ടന് ജേതാവായത്.
മഹേഷ് കെ നായര്‍ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടന് ചുണ്ടന് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. ലൂസേഴ്സ് മത്സരത്തില്‍ ഷാഹുല്‍ ഹമീദ് ഇഹ്സാന്‍ അഹമ്മദ് ക്യാപ്റ്റനായ വീയപുരം ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് ഒന്നാമതെത്തി. ചെറുതന, ആയാപറമ്പ് വലിയ ദിവാന്‍ജി എന്നീ ചുണ്ടന് വള്ളങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തില്‍ ദേവരാജന്‍ ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ഒന്നാമതെത്തിയപ്പോള്‍ ആനാരിയും കരുവറ്റായും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: